ബംഗളൂരുവിനെ പരാജയപ്പെടുത്തി,ISL ചരിത്രത്തിൽ റെക്കോർഡിട്ട് ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്സ്.

ബംഗളൂരുവിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാമത്തെ സീസണിന് വിരാമം കുറിച്ചിരുന്നത്. എന്നാൽ ബംഗളുരുവിനെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഇതോടെ ബംഗളൂരുവിനോട് പക തീർക്കാൻ ക്ലബ്ബിന് കഴിഞ്ഞു എന്നതാണ്. ഈ മത്സരം വീക്ഷിക്കാൻ വേണ്ടി പതിനായിരക്കണക്കിന് ആരാധകരായിരുന്നു കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. അവർക്കെല്ലാം മനസ്സ് നിറഞ്ഞുകൊണ്ട് സ്റ്റേഡിയം വിടാൻ കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല ഈ വിജയത്തോടുകൂടി ഒരു റെക്കോർഡ് കൂടി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

അതായത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഓപ്പണിങ് മാച്ചിൽ അഥവാ ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പേരിലാക്കി കഴിഞ്ഞിട്ടുണ്ട്. ബംഗളൂരുവിനെ പരാജയപ്പെടുത്തിയതോടുകൂടി ആകെ ആദ്യ മത്സരങ്ങളിൽ നിന്ന് 5 വിജയങ്ങൾ സ്വന്തമാക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ഓപ്പണിങ് മാച്ചിൽ 5 തവണയാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.

ചെന്നൈയിൻ എഫ്സിയെയാണ് ഇപ്പോൾ ഈ റെക്കോർഡിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. നാല് തവണയാണ് ചെന്നൈയിൻ എഫ്സി ഓപ്പണിങ് മാച്ചിൽ വിജയിച്ചിട്ടുള്ളത്.ഈ റെക്കോർഡിന്റെ കാര്യത്തിൽ ഇനിയും ചെന്നൈയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.

അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ആദ്യ മത്സരത്തിലെ വിജയം ആരാധകർക്ക് കോൺഫിഡൻസ് നൽകിയിട്ടുണ്ട്. താരങ്ങൾക്കും അതുപോലെതന്നെയാണ്. അത് നിലനിർത്താൻ കഴിഞ്ഞാൽ ഈ സീസണിൽ ഉടനീളം അത് ഉപകാരപ്രദമാകും.

indian Super leagueKerala Blasters
Comments (0)
Add Comment