ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഉപയോഗപ്രദമായിരിക്കും: തയ്യാറെടുപ്പുകളെ കുറിച്ച് സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഒരുപാട് മാറ്റങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടുണ്ട്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ ചിലർ ക്ലബ്ബ് വിട്ടു കഴിഞ്ഞു. അതേസമയം രണ്ട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു പുതിയ കോച്ചിംഗ് സ്റ്റാഫാണുള്ളത്. അതുകൊണ്ടുതന്നെ ടീമിനെ അടുത്തറിയാനും ഒരുക്കിയെടുക്കാനും കൂടുതൽ സമയം അവർക്ക് ആവശ്യമുണ്ട്. ഇത്തവണ നേരത്തെ തന്നെ പ്രീ സീസൺ ആരംഭിക്കാനാണ് ക്ലബ് പ്ലാൻ ചെയ്തിരിക്കുന്നത്. അക്കാര്യം പരിശീലകനായ മികയേൽ സ്റ്റാറേ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തമാസം തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിലേക്ക് പറക്കും. അവിടെയാണ് ഇത്തവണ പ്രീ സീസൺ. മൂന്ന് സൗഹൃദ മത്സരങ്ങൾ അവിടെ ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. അതിനുശേഷം ഡ്യൂറന്റ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തും.
ഈ പ്രീ സീസൺ ക്യാമ്പിനെ കുറിച്ച് ചില കാര്യങ്ങൾ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഏറെ ഉപയോഗപ്രദമായിരിക്കും എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.ആ കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറുടെ വാക്കുകൾ ഇങ്ങനെയാണ്.
പ്രീ സീസൺ ക്യാമ്പ് വിദേശത്ത് സംഘടിപ്പിക്കാൻ കഴിയുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഏറെ ഉപയോഗപ്രദമായിരിക്കും.ടീം ബിൽഡിങ്,ക്വാളിറ്റി ട്രെയിനിങ് കണ്ടീഷൻസ്, ഫ്രണ്ട്ലി മത്സരങ്ങൾ എന്നിവയെയൊക്കെ ഇത് വളരെ നല്ല രൂപത്തിൽ സഹായിക്കും. പുതിയ കോച്ചിംഗ് സ്റ്റാഫിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്,ഇതാണ് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
മികച്ച എതിരാളികൾക്കെതിരെ ക്ലബ്ബ് കളിക്കുന്നത് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം നടക്കുന്ന ഡ്യൂറന്റ് കപ്പിന് ഇത് സഹായകരമാവുകയും ചെയ്യും.വളരെ ഗൗരവത്തോടുകൂടിയാണ് ഇത്തവണ ക്ലബ്ബ് ഈ ടൂർണമെന്റിനെ പരിഗണിക്കുന്നത്. ഇക്കാര്യം പരിശീലകനും ക്ലബ്ബ് ഡയറക്ടറും നേരത്തെ സ്ഥിരീകരിച്ചിരുന്നു.