കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ സൈനിങ് വേഗത്തിൽ പൂർത്തിയാവാത്തതു കൊണ്ട് തന്നെ ആരാധകർക്ക് കടുത്ത ഉണ്ട്. പ്രത്യേകിച്ച് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിനാണ് ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്.ദിമി ക്ലബ്ബ് വിട്ടിട്ട് ഏകദേശം 3 മാസം പൂർത്തിയാകാനായി.അദ്ദേഹത്തിന്റെ പകരക്കാരന് ഇപ്പോഴും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നത് വലിയ ഒരു പോരായ്മയായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്. കാരണം ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
പക്ഷേ സ്കിൻകിസിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ പറ്റില്ല എന്നുള്ളത് മാർക്കസ് മെർഗുലാവോ നേരത്തെ വ്യക്തമാക്കിയിരുന്നു.അത്രയധികം ശ്രമങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വലിയ താരങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ശ്രമങ്ങൾ നടത്തിയിട്ടുള്ളത്.ഏതെങ്കിലും ഒരു താരത്തെ സൈൻ ചെയ്യുന്നതിന് പകരം ഒരു വേൾഡ് ക്ലാസ് താരത്തെ കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ല എന്ന് വ്യക്തിപരമായി മാർക്കസ് അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോഴിതാ സ്കിൻകിസിനെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ട് IFT ന്യൂസ് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ നൂറിലേറെ പ്രൊഫൈലുകളാണ് പരിശോധിച്ചത്. നൂറിലേറെ താരങ്ങളെ കുറിച്ച് ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.ലോകമെമ്പാടുമുള്ള താരങ്ങളെയാണ് ഇദ്ദേഹം പരിഗണിച്ചിട്ടുള്ളത്. എന്നിട്ട് അതിൽ നിന്ന് കുറച്ച് വലിയ താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. എന്നിട്ട് അവർക്ക് വേണ്ടി ശ്രമിച്ചു. സ്പെയിനിലും ഫ്രാൻസിലും ജർമ്മനിയിലും ഒക്കെ കളിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട താരങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിട്ടുള്ളത്.
പക്ഷേ അവരുടെ ഏജന്റ്മാരുടെയൊക്കെ ഡിമാൻഡ് വളരെയധികം ഉയർന്നതായിരുന്നു.പ്രത്യേകിച്ച് സാലറിയുടെ കാര്യത്തിലാണ് തടസ്സം നേരിട്ടത്.ക്ലബ്ബിന് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള സാലറിയാണ് പല താരങ്ങളും ആവശ്യപ്പെട്ടത്.അതുകൊണ്ടുതന്നെയാണ് ഈ സൈനിങ്ങുകൾ നടക്കാതെ പോയിട്ടുള്ളത്. ഇക്കാര്യത്തിൽ സ്കിൻകിസിനെ കുറ്റപ്പെടുത്തേണ്ടതില്ല,അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാണാതെ പോകരുത് എന്നൊക്കെയാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.
ഏതായാലും അധികം വൈകാതെ തന്നെ സ്ട്രൈക്കർ സൈനിങ്ങ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ ഒരു താരവുമായി ബ്ലാസ്റ്റേഴ്സ് ഓൾമോസ്റ്റ് കരാറിൽ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ആ താരത്തിന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ആരും തന്നെ തയ്യാറായിട്ടില്ല.അത് ആരായിരിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.