സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാനത്തിലേക്ക് കടന്നിട്ടുണ്ട്.ഈ മാസം അവസാനിക്കുന്നതോടുകൂടി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും.കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു സൈനിങ് എപ്പോഴും പൂർത്തിയാക്കിയിട്ടില്ല.ദിമിയുടെ പകരമായി കൊണ്ട് ഒരു വിദേശ സ്ട്രൈക്കറെയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത്.
ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് ഒരുപാട് കാലമായി ശ്രമങ്ങൾ നടക്കുന്നു.ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. ഏതായാലും ആരാധകർ പുതിയ താരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനോട് നീക്കങ്ങളുടെ പുരോഗതി പങ്കുവെച്ചുകൊണ്ടുള്ള ഒരു അപ്ഡേറ്റ് മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഒരു സൗത്ത് അമേരിക്കൻ യുവ താരത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നത് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അത് ഒരു അർജന്റൈൻ താരമാണ് എന്നുള്ള വിവരം ഇപ്പോൾ മെർഗുലാവോ തന്നെ അറിയിച്ചിട്ടുണ്ട്. ട്രാൻസ്ഫർ ജാലകം അടച്ചു കഴിഞ്ഞാൽ ആ താരത്തിന്റെ പേര് വെളിപ്പെടുത്താമെന്ന് മെർഗുലാവോ പറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ പരിശോധിച്ച സമയത്ത് ആ താരത്തെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്ന വിവരമാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്.എന്നാൽ ഇതുവരെ സൈനിങ്ങ് ഒന്നും നടന്നിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി എന്നത് പല സോഴ്സുകളും റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ അങ്ങനെയൊന്നും നടന്നിട്ടില്ല എന്നാണ് മെർഗുലാവോ അവകാശപ്പെടുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കളുടെ സൈനിങ്ങ് ആര് തന്നെയായാലും അതൊന്നും ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കില്ല.കാരണം പല പൊസിഷനുകളിലും ഇപ്പോൾ പോരായ്മകൾ ഉണ്ട്.എന്നാൽ അവിടെക്കൊന്നും മികച്ച താരങ്ങൾ എത്താൻ സാധ്യതയില്ല.അതുകൊണ്ടുതന്നെ ആരാധകർ പ്രതീക്ഷകൾ കൈവിട്ടു തുടങ്ങിയിട്ടുണ്ട്.