കേരള ബ്ലാസ്റ്റേഴ്സിലേക്ക് 3 വിദേശ താരങ്ങൾ എത്തും, പ്ലാനുകൾ ഇങ്ങനെ!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ചില മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പകരം മികേൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ദിമി ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്.
ദിമിക്ക് പുറമേ വിദേശ താരങ്ങളായ മാർക്കോ ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ് എന്നിവരൊക്കെ ക്ലബ്ബ് വിടാനാണ് സാധ്യത.ലൂണ,ഡ്രിൻസിച്ച് എന്നിവർക്ക് പുറമേ നൂഹ് സദൂയിയും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.എന്നാൽ മറ്റ് വിദേശ താരങ്ങളായ പെപ്ര,സോറ്റിറിയോ,ഫെഡോർ ചെർനിച്ച് എന്നിവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
ഇവരെ നിലനിർത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സ് എടുത്തേക്കും.ഏതായാലും അടുത്ത സീസണിലേക്ക് പ്രധാനമായും മൂന്ന് പൊസിഷനിലേക്കാണ് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് എത്തിക്കുക.അതിലൊന്ന് സ്ട്രൈക്കർ പൊസിഷൻ തന്നെയാണ്.ദിമിക്കൊത്ത ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.എസ്‌റ്റോനിയൻ താരമായ അലക്സ് ടാമിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്ന റൂമറുകൾ ഉണ്ടായിരുന്നു.
മറ്റൊന്ന് സെന്റർ ബാക്ക് പൊസിഷനാണ്.ലെസ്ക്കോയുടെ സ്ഥാനത്തേക്കാണ് സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. നിലവിൽ ആ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേര് ടോം ആൽഡ്രെഡിന്റേതാണ്.പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ. മറ്റൊരു പൊസിഷൻ മിഡ്‌ഫീൽഡറാണ്.ബ്ലാസ്റ്റേഴ്സ് വലിയ പ്രയോറിറ്റി ഒന്നും ഇതിന് നൽകുന്നില്ലെങ്കിലും ഒരു മധ്യനിരതാരം എത്താനുള്ള സാധ്യതകളെ തള്ളിക്കളയാൻ കഴിയില്ല.മാഗ്നസ് എറിക്സന്റെ പേര് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.
ഏതായാലും ചുരുങ്ങിയത് മൂന്ന് വിദേശ താരങ്ങൾ എങ്കിലും എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പരിശീലകൻ സ്റ്റാറെയുടെ താൽപ്പര്യം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും സൈനിങ്ങുകൾ നടത്തുക. യൂറോപ്പിൽ നിന്ന് തന്നെ കൂടുതൽ താരങ്ങൾ എത്താനാണ് സാധ്യതയുള്ളത്.