കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്നു താരങ്ങൾ,കട്ടക്ക് നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഈ ആഴ്ച്ചയിലെ ടീം ഇതാ.

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കും ഇപ്പോൾ അന്ത്യമായിട്ടുണ്ട്.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിട്ടുള്ളത് രണ്ട് ടീമുകൾ മാത്രമാണ്. മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സുമാണ് ആ രണ്ട് ടീമുകൾ. മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ ഒരു ഗോളിനും തോൽപ്പിച്ചു. രണ്ട് മത്സരങ്ങളിലും തിളങ്ങിയത് നായകൻ ലൂണ തന്നെയാണ്. രണ്ട് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു.എല്ലാ മേഖലയിലും ലൂണയുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുക.

രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിച്ചത് കൂടി ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യൽ ടീം ഓഫ് ദി വീക്ക് പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്. പതിവുപോലെ ഒരു താരം അഡ്രിയാൻ ലൂണ തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അദ്ദേഹമായിരുന്നു. ആദ്യ ആഴ്ചയിലെ ടീമിലും ഇടം നേടാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.

മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് താരം ഗോൾകീപ്പർ സച്ചിൻ സുരേഷാണ്. അർഹിച്ച സ്ഥാനം തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.വളരെ പക്വതയോടെ കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നത്. രണ്ട് മത്സരങ്ങളിലും വളരെ നീറ്റ് ആയിക്കൊണ്ട് കീപ്പിംഗ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മറ്റൊരു ബ്ലാസ്റ്റേഴ്സ് താരം ഡിഫൻഡർ ആയ മിലോസ് ഡ്രിൻസിച്ചാണ്.

അദ്ദേഹവും അർഹിച്ച സ്ഥാനം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ ഡിഫൻസിൽ ഉരുക്ക് കോട്ട പോലെ ഉറച്ചു നിൽക്കാൻ ഈ 24 കാരനായ താരത്തിന് കഴിഞ്ഞിരുന്നു. നിർണായകമായ പല ടാക്കിളുകളും അദ്ദേഹം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മൂന്നു താരങ്ങളും ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്. സമയം ബ്ലാസ്റ്റേഴ്സിനോട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കട്ടക്ക് നിൽക്കുന്നുണ്ട്.അവരുടെ മൂന്ന് താരങ്ങളും ഈ ഇലവനിൽ ഇടം നേടി.

പാർതിബ് ഗോഗോയ്,ഫാൽഗുനി സിംഗ്,അഷീർ അക്തർ എന്നിവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും ഇടം നേടിയവർ. മുംബൈ സിറ്റി താരം ഗ്രിഫിത്ത്, ഹൈദരാബാദ് എഫ്സി താരം ഹിതേഷ് ശർമ, മോഹൻ ബഗാൻ താരം ബോമസ്, ഗോവ താരം കാർലോസ് മാർട്ടിനസ്, ഈസ്റ്റ് ബംഗാൾ താരം ക്ലെയ്റ്റൻ സിൽവ എന്നിവരൊക്കെയാണ് ഈ ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ.

indian Super leagueKerala BlastersNorth East UnitedTeam Of The Week
Comments (0)
Add Comment