രണ്ട് അർജന്റീന താരങ്ങൾ, ഒരു ജർമ്മൻ താരം:ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ തുറന്നുപറഞ്ഞ് മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കറുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് റൂമറുകളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഒരു സ്ട്രൈക്കറെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹവുമായി നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നാളെ രാത്രിക്ക് മുൻപേ ക്ലബ് താരവും തമ്മിൽ ധാരണയിൽ എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ചിലപ്പോൾ ഉടനെ ഒരു അനൗൺസ്മെന്റ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ സ്ട്രൈക്കർ ആരാണ് എന്നുള്ളത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ മാർക്കസ് മെർഗുലാവോയോട് ചില കാര്യങ്ങൾ ചോദിച്ചിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ എത്രത്തോളം മികച്ച താരമാണ്? അദ്ദേഹത്തിന്റെ പ്രൊഫൈൽ എങ്ങനെയുള്ളതാണ്? ഗോൾഡൻ ബൂട്ട് ജേതാവായ ദിമിക്കൊത്ത പകരമാവാൻ അദ്ദേഹത്തിന് കഴിവുണ്ടോ എന്നൊക്കെയായിരുന്നു മെർഗുലാവോയോട് ചോദിക്കപ്പെട്ടിരുന്നത്.

ഇക്കാര്യത്തിൽ അദ്ദേഹം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന സ്ട്രൈക്കർ ആരാണ് എന്നുള്ളത് തനിക്കിപ്പോൾ പറയാൻ സാധിക്കില്ല.കാരണം അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് 3 സ്ട്രൈക്കർമാരുമായി ഇതുവരെ ചർച്ചകൾ നടത്തിയിരുന്നു. ആ താരങ്ങൾ എല്ലാവരും മികച്ച താരങ്ങളായിരുന്നു.രണ്ടുപേർ അർജന്റീനയിൽ നിന്നുള്ളവരായിരുന്നു.

ഒരാൾ ജർമനിയിൽ നിന്നുള്ള താരവും. ഈ മൂന്ന് താരങ്ങളിൽ ഒരാൾ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കളിച്ചതാണ്. ഈ മൂന്ന് താരങ്ങളെയും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു.എന്നാൽ അവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഈ മൂന്ന് പേരെ കൂടാതെ മറ്റൊരാൾക്ക് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഇതാണ് മെർഗുലാവോ നൽകിയിട്ടുള്ള ഒരു മറുപടി.

അതായത് കേരള ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമങ്ങൾ മികച്ച താരങ്ങൾക്ക് വേണ്ടി നടത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു.അതിന്റെ പ്രധാനപ്പെട്ട കാരണം സാലറി തന്നെയാണ്. സൂപ്പർ താരങ്ങൾ ആവശ്യപ്പെടുന്ന സാലറി പലപ്പോഴും ബ്ലാസ്റ്റേഴ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇതൊക്കെ നടക്കാതെ പോയിട്ടുള്ളതും.

Kerala BlastersMarcus Mergulhao
Comments (0)
Add Comment