അവസാന നാളുകൾ അതികഠിനം? സഹലിനോട് ബ്ലാസ്റ്റേഴ്സ് പെരുമാറിയ രീതി ശരിയായില്ലെന്ന് ആരോപണം.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന സഹൽ അബ്ദുസമദ് ഇനി ക്ലബ്ബിനോടൊപ്പം ഇല്ല.അദ്ദേഹം മോഹൻ ബഗാനിലേക്ക് ചേക്കേറി കഴിഞ്ഞു. പകരം പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറു വർഷക്കാലം ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരമായിരുന്നു സഹൽ.

സഹലിന്റെ ഡീലുമായി ബന്ധപ്പെട്ട് ദി ബ്രിഡ്ജ് എന്ന മീഡിയ വലിയ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. സഹലിന് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ പ്രീതം കോട്ടാലിന് വേണ്ടി മോഹൻ ബഗാൻ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു എന്നുമാണ് ഈ ലേഖനത്തിൽ പ്രധാനമായും പറയുന്നത്.അതിന്റെ അവസാന ഭാഗത്തെ ചില ആരോപണങ്ങൾ അവർ ഉന്നയിക്കുന്നുണ്ട്.

അതായത് കേരള ബ്ലാസ്റ്റേഴ്സ് അവസാന നാളുകളിൽ സഹലിനെ ട്രീറ്റ് ചെയ്ത രീതി വളരെ മോശമായിരുന്നു എന്ന രൂപത്തിലുള്ള ആരോപണമാണ് ഇവർ ഉയർത്തിയിട്ടുള്ളത്.അതിനുള്ള ചില കാരണങ്ങളും പറയുന്നുണ്ട്. അതായത് ഈയിടെ നടന്ന ഇന്ത്യൻ ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.അതിൽ നിന്ന് സഹലിനെ അവർ ഒഴിവാക്കിയിരുന്നു.ജീക്സൺ സിങ്ങിനെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.അപ്പോഴൊക്കെ ബ്ലാസ്റ്റേഴ്സ് താരമായിരുന്നു സഹൽ എന്നത് ഓർക്കണം.

ദീർഘകാലമായി ബ്ലാസ്റ്റേഴ്സിനെ വേണ്ടി കളിക്കുന്ന സഹലിനെ അവഗണിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല. മറ്റൊന്ന് സഹലിന് വിവാഹാശംസകൾ നേർന്നുകൊണ്ടുള്ള ഒരൊറ്റ പോസ്റ്റ് പോലും കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിട്ടില്ല എന്നതാണ്. സഹൽ ബ്ലാസ്റ്റേഴ്സ് വിട്ടത് ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിക്കുന്നതിനു മുന്നേയാണ് വിവാഹം നടന്നിട്ടുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ഇത് മൈൻഡ് ചെയ്തില്ല.ഇന്ത്യയുടെ നാഷണൽ ടീം വരെ സഹലിന് ആശംസകൾ നേർന്നപ്പോൾ ബ്ലാസ്റ്റേഴ്സ് അവഗണിക്കുകയായിരുന്നു.കൂടാതെ സഹലിന് യാത്രയപ്പ് നൽകി കൊണ്ട് ബ്ലാസ്റ്റേഴ്സ് ഇറക്കിയ ആ വീഡിയോയിലെ നരേഷൻ വളരെ മോശമായിരുന്നു.അതിനെതിരെയും ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.

സഹലിനെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിരുന്നുവെങ്കിലും ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നത് വരെ നല്ല രൂപത്തിൽ സഹലിനെ ട്രീറ്റ് ചെയ്യാമായിരുന്നു എന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്.

Kerala BlastersSahal Abdu Samad
Comments (0)
Add Comment