49-51,കേരള ബ്ലാസ്റ്റേഴ്സും ബ്രസീലിയൻ ക്ലബ്ബും തമ്മിൽ കടുത്ത പോരാട്ടം,വിജയിപ്പിക്കില്ലേ ബ്ലാസ്റ്റേഴ്സ് ഫാൻസ്?
കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്.
ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ പരാജയപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരം നടക്കുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം വിജയം കരസ്ഥമാക്കും. രണ്ടാമത്തെ മത്സരത്തിൽ മില്ലനാരിയോസ് എഫ്സി എന്ന ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.
മൂന്നാമത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്. ആ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. മൂന്നിൽ മൂന്നും വിജയിച്ച് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ മത്സരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എതിരാളികൾ ബ്രസീലിയൻ ക്ലബായ ബോട്ടഫോഗോയാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും അനായാസ വിജയമാണ് നേടിയതെങ്കിൽ ഇപ്രാവശ്യം അത് സാധ്യമല്ല.
ബോട്ടഫോഗോ ആരാധകർ കരുത്തരാണ്.കടുത്ത പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ആകെ പോൾ ചെയ്തത് 3375 വോട്ടുകളാണ്. അതിൽ 51 ശതമാനം വോട്ടുകൾ നേടി കൊണ്ട് ബ്ലാസ്റ്റേഴ്സ് നിൽക്കുന്നു.49 ശതമാനം വോട്ടുകളാണ് ഈ ബ്രസീലിയൻ ക്ലബ്ബ് നേടിയിട്ടുള്ളത്.ഈ പോൾ അവസാനിക്കാൻ ആറുമണിക്കൂറും 45 മിനിറ്റുമാണ് അവശേഷിക്കുന്നത്.ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.