ചരിത്രം വഴിമാറി,ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആ നിർഭാഗ്യത്തെ ചവിട്ടി കടലിലെറിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെയായിരുന്നു തോൽപ്പിച്ചിരുന്നത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്. വെറുതെ വിജയിച്ചു എന്നത് മാത്രമല്ല,മത്സരത്തിൽ ആധിപത്യം പുലർത്തി വിജയിക്കാൻ കഴിഞ്ഞു എന്നത് ആരാധകർക്ക് ഒരു ശുഭപ്രതീക്ഷ നൽകിയിരുന്നു.ആ പ്രതീക്ഷകൾ കാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ കൂടി കഴിഞ്ഞിട്ടുണ്ട്.

പതിവുപോലെ മഞ്ഞക്കടലിരമ്പം അലയടിച്ച കൊച്ചി സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിക്കുകയായിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ തോൽപ്പിച്ചത്. ക്യാപ്റ്റൻ ലൂണ നേടിയ ഗോളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്. ടീം വർക്കിന്റെ ഒരു ഗോൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്.

ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.6 പോയിന്റുകൾ നേടിയിട്ടുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇത്രയും പോയിന്റ് ഉള്ള മോഹൻ ബഗാൻ ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ രണ്ട് മത്സരങ്ങളും വിജയിച്ചതോടുകൂടി ആ നിർഭാഗ്യത്തെ ചവിട്ടി പുറന്തള്ളാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 9 സീസണുകളിലും ബ്ലാസ്റ്റേഴ്സിന് മറികടക്കാനാവാത്ത ഒരു ചീത്തപ്പേര് ഉണ്ടായിരുന്നു. അതായത് ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അതിനിപ്പോൾ വിരാമമായിട്ടുണ്ട്. പത്താം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയം നേടിയിട്ടുണ്ട്.

മത്സരത്തിൽ ആധിപത്യം പുലർത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. എന്നാൽ ഫൈനൽ തേഡിലെ പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വിനയാകുന്നത്. മികച്ച അവസരങ്ങൾ ഒരുക്കിയെടുക്കുന്നതിലും കിട്ടുന്ന അവസരങ്ങൾക്ക് ഗോളാക്കി മാറ്റുന്നതിലും ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ ഉണ്ട്. പ്രത്യേകിച്ച് പെപ്ര പ്രതീക്ഷിച്ച പോലെ മിന്നുന്നില്ല.ദിമി മടങ്ങി വന്നത് ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകിയ കാര്യമാണ്.

indian Super leagueKerala Blasters
Comments (0)
Add Comment