മുൻതൂക്കം ആർക്ക്?ജംഷെഡ്പൂരിനെ നേരിടാൻ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഏതൊക്കെ താരങ്ങളാണ് ഇറങ്ങുക?

കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും തമ്മിൽ നാളെയാണ് ഏറ്റുമുട്ടുക. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8 മണിക്കാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഇതേ മൈതാനത്ത് വച്ച് ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഈസ്റ്റ് ബംഗാളിനോട് ഗോൾ രഹിത സമനില വഴങ്ങി കൊണ്ടാണ് ജംഷെഡ്പൂർ വരുന്നത്.

ഈ മത്സരത്തിൽ ആർക്കാണ് മുൻതൂക്കം എന്നത് ആരാധകർ അന്വേഷിക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന് ചെറിയ ഒരു മുൻതൂക്കം ഉണ്ട് എന്ന് പറയേണ്ടിവരും. ഈ രണ്ട് ടീമുകളും തമ്മിൽ ആകെ 14 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.നാല് തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. മൂന്നുതവണ ജംഷെഡ്പൂർ വിജയിച്ചപ്പോൾ 7 സമനിലകൾ പിറന്നിട്ടുണ്ട്.

അതായത് സമനിലക്കുള്ള സാധ്യതകൾ ഇവിടെ വളരെ ഏറെയാണ്.പക്ഷേ ഇവിടെ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകുന്ന കാര്യം എന്തെന്നാൽ ഈ രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് ജംഷഡ്പൂർ വിജയിച്ചിട്ടുള്ളത്.അവസാനമായി ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ തോൽപ്പിച്ചിരുന്നു.ഇതൊക്കെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഘടകങ്ങളാണ്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റം ഉണ്ടാവില്ല. ബംഗളൂരുവിനെ നേരിട്ട അതേ ഇലവൻ തന്നെ ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്. ഇനി മാറ്റം ഉണ്ടാവുകയാണെങ്കിൽ തന്നെ പെപ്രയുടെ സ്ഥാനത്ത് ദിമി വന്നേക്കും. ബ്ലാസ്റ്റേഴ്സിന്റെ ഒരു സാധ്യത ലൈനപ്പ് ഇപ്രകാരമായിരിക്കും.

Sachin Suresh, Prabir Das, Milos Drincic, Pritam Kotal, Aiban Dohling, Jeakson Singh, Danish Farooq, Mohammed Aimen, Daisuke Sakai, Adrian Luna, Kwame Peprah.

കഴിഞ്ഞ ജംഷെഡ്പൂരിന്റെ മത്സരത്തിൽ അവരുടെ ഗോൾകീപ്പറായ രഹനേഷും ഡിഫൻഡർ ആയ എൽസിഞ്ഞോയും മികച്ച പ്രകടനം നടത്തിയിരുന്നു. ആ രണ്ട് താരങ്ങളെയും മറികടക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

indian Super leagueKerala Blasters
Comments (0)
Add Comment