ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയിട്ടുള്ളത്.
സ്റ്റാർട്ടിങ് ഇലവനിൽ നിരവധി മാറ്റങ്ങൾ നടത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങിയത്. മുന്നേറ്റത്തിൽ ദിമിയും പെപ്രയും ഒരുമിച്ച് ഇറങ്ങുകയായിരുന്നു. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ വഴങ്ങേണ്ടിവന്നു.നെസ്റ്ററാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോൾ നേടിയത്.
ജിതിൻ നൽകിയ ബോൾ നെസ്റ്റർ ഹോർമിയെ പരാജയപ്പെടുത്തിക്കൊണ്ട് ഡിഫെൻഡർമാർക്ക് ഇടയിലൂടെ വളരെ മനോഹരമായി കൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറകിൽ പോയി.പിന്നീട് സമനില ഗോൾ നേടാനുള്ള ശ്രമങ്ങളാണ് ആദ്യപകുതിയിൽ ഉടനീളം നടത്തിയത്.എന്നാൽ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയാവുകയായിരുന്നു.
രണ്ട് ഷോട്ടുകളാണ് പോസ്റ്റിൽ ഇടിച്ചു മടങ്ങിയത്.വിബിൻ മോഹനൻ,നവോച്ച സിംഗ് എന്നിവരുടെ ഷോട്ടുകൾ ആണ് പോസ്റ്റുകളിൽ ഇടിച്ചു മടങ്ങിയത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ നേടാനായത്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഡാനിഷ് ഫാറൂഖ് തന്നെയാണ് ഈ മത്സരത്തിലെയും ഗോൾ സ്കോറർ.ലൂണയുടെ ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ഡാനിഷ് ഗോൾ നേടിയത്. സമനില ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന്റെ മൂർച്ച കുറയുകയായിരുന്നു.
Danish Goal#KBFC #KeralaBlasters #kbfc pic.twitter.com/uEQBSwmV7A
— KBFC TV (@KbfcTv2023) October 21, 2023
നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തന്നെയാണ്. 4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.5 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തൊട്ടു പിറകിൽ തന്നെയുണ്ട്.