കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർതാരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുമോ എന്നുള്ള അന്വേഷണം ഈ രണ്ട് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്സിനോട് നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ മറ്റൊരു റിപ്പോർട്ട് കൂടി ഫുട്ബോൾ എക്സ്ക്ലൂസീവ് പുറത്തുവിട്ടിട്ടുണ്ട്.അതായത് മറ്റൊരു വമ്പൻമാരായ മോഹൻ ബഗാനും സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അനിരുദ് താപ്പക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലാണ് സഹലിനെ മോഹൻ ബഗാൻ പരിഗണിക്കുന്നത്.പക്ഷേ സഹലിന്റെ കാര്യത്തിലുള്ള നിലപാട് നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളതാണ്.താരത്തെ ഒരു കാരണവശാലും കൈവിടാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.
സഹലിനും ബ്ലാസ്റ്റേഴ്സ് വിട്ടുപോവാൻ താല്പര്യമില്ല എന്ന് തന്നെയാണ് പറയാൻ സാധിക്കുന്നത്.കൂടാതെ മറ്റു രണ്ട് താരങ്ങളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ് നിലപാട് അറിയിച്ചിട്ടുണ്ട്.രാഹുൽ കെ പി, ജീക്സൺ സിംഗ് എന്നീ രണ്ട് താരങ്ങളെ കൈവിടാനും ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതേസമയം ഹോർമിപാമിനെ ബ്ലാസ്റ്റേഴ്സ് കൈമാറിയേക്കും എന്നത് ആരാധകർക്ക് വലിയ നിരാശ നൽകുന്ന ഒരു കാര്യം തന്നെയാണ്.