ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ് :അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തയ്യാറെടുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാരണം ഇത്തവണ വലിയൊരു മാറ്റം ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. വലിയൊരു ദൗത്യമാണ് അദ്ദേഹത്തിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽപ്പിച്ചിട്ടുള്ളത്. ക്ലബ്ബിന് കന്നിക്കിരീടം നേടിക്കൊടുക്കുക എന്നതാണ് ആ ദൗത്യം.

ഇതുവരെ ഈ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.തായ്‌ലാൻഡിൽ മികച്ച പ്രകടനങ്ങൾ നടത്തി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിൽ ഇപ്പോൾ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ആക്രമണമാണ് ഈ പരിശീലകന്റെ മുഖമുദ്ര എന്നത് ഇതിലൂടെ വളരെ വ്യക്തമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ അത് പറയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ലൂണ ഉൾപ്പെടെയുള്ള ചില സുപ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതോടെ ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞിരുന്നു.പിന്നീട് നിരവധി തോൽവികൾ ക്ലബ്ബിനെ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പക്ഷേ ഇത്തവണ അങ്ങനെ സംഭവിക്കില്ല എന്ന ശുഭാപ്തി വിശ്വാസം കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനുമുണ്ട്. ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ് എന്നാണ് അഡ്രിയാൻ ലൂണ തന്റെ പുതിയ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.

തീർച്ചയായും ആക്രമണത്തിന് തന്നെയാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിന് ഞങ്ങൾ സജ്ജരായി കഴിഞ്ഞു. ഗോളുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും വ്യത്യാസം വരുത്താൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഇപ്പോൾ ക്ലബ്ബിന് അകത്ത് ഉണ്ട്.ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കാൻ പോകുന്ന ടീമല്ല ഞങ്ങളുടേത്,ഇതാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.

നോഹ് സദോയിയെ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ നേട്ടം. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ അദ്ദേഹം ഇപ്പോൾ നേടിക്കഴിഞ്ഞു. ആകെ 6 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഇതുവരെ താരം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിലും താരം മികവ് കാണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Adrian LunaKerala Blasters
Comments (0)
Add Comment