Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മാന്ത്രികത വിരിയിച്ച് മജീഷ്യൻ ലൂണ, മഞ്ഞക്കടലിനു മുന്നിൽ വീണ്ടും വെന്നികൊടി നാട്ടി കേരള ബ്ലാസ്റ്റേഴ്സ്.

3,253

ആദ്യ മത്സരത്തിലെ വിജയം ഒരു അത്ഭുതമായിരുന്നില്ല, നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുന്നിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് അത് ആവർത്തിച്ചിരിക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത്.

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പതിവുപോലെ ആരാധകരാൽ സമ്പന്നമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് എത്തിയത്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുവെങ്കിലും അറ്റാക്കിങ് തേർഡിൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ മുഹമ്മദ് ഐമന് ഒരു സുവർണാവസരം ലഭിച്ചിരുന്നുവെങ്കിലും അത് അദ്ദേഹം പാഴാക്കുകയായിരുന്നു. സൂപ്പർ താരം ദിമിത്രിയോസും വിബിനും വന്നതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം വന്നത്. പിന്നാലെ 74ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോൾ പിറന്നു. ലൂണ എന്ന മാന്ത്രികൻ മാന്ത്രികത വിരിയിക്കുകയായിരുന്നു.

ജാപ്പനീസ് താരം സാക്കയ് നൽകിയ പാസ് ലൂണ ദിമിയിലേക്ക് കൈമാറുകയായിരുന്നു.അദ്ദേഹത്തിന്റെ ടച്ച് തിരികെ ലൂണയിലേക്കു തന്നെ എത്തി. ഒരു പിഴവും കൂടാതെ ലൂണ അത് ഗോളാക്കി മാറ്റുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം വർക്കിന്റെ ഒരു ഗോളാണ് അവിടെ പിറന്നത്. ആ മനോഹരമായ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാമത്തെ വിജയം നേടിക്കൊടുത്തത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര മത്സരത്തിൽ മികച്ച പ്രകടനം നടത്തി. പ്രത്യേകിച്ച് മിലോസ് ഡ്രിൻസിച്ച് വളരെ മികച്ച രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ലൂണ തന്നെയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.