കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് പ്രീ സീസൺ ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യത്തെ സന്നാഹ മത്സരത്തിൽ പട്ടായ യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബ് പരാജയപ്പെട്ടിരുന്നത്.
ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമൂത് പ്രകാൻ സിറ്റി എഫ്സിയെയായിരുന്നു നേരിട്ടിരുന്നത്.തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബ് ആയിരുന്നു അത്.അവർക്കെതിരെ മികച്ച വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.സഹീഫ്,പെപ്ര,ഇഷാൻ പണ്ഡിത എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയിട്ടുള്ളത്.
ആദ്യത്തെ മത്സരത്തിൽ അഡ്രിയാൻ ലൂണ കളിച്ചിരുന്നില്ല.എന്നാൽ ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റനായി കൊണ്ട് അദ്ദേഹം ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് ഇലവനിൽ ലൂണക്ക് പുറമേ മിലോസ് ഡ്രിൻസിച്ച്,നോഹ് സദോയി,പെപ്ര എന്നിവരായിരുന്നു വിദേശ താരങ്ങൾ ആയി കൊണ്ട് ഉണ്ടായിരുന്നത്. ഏതായാലും വിജയം നേടാനായി എന്നത് ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന കാര്യമാണ്.
രണ്ട് മത്സരങ്ങൾ കൂടി തായ്‌ലാൻഡിൽ വച്ച് ബ്ലാസ്റ്റേഴ്സ് കളിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. അതിനുശേഷം ഇന്ത്യയിലേക്ക് ബ്ലാസ്റ്റേഴ്സ് മടങ്ങിയെത്തും. അതേസമയം ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല.നോഹിനെ കൊണ്ടുവന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. വേറെയും നാല് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം സൂപ്പർതാരങ്ങളെ ഇതുവരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശയാണ് നൽകുന്നത്. മോഹൻ ബഗാൻ താരമായ സാദിക്കുവിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. അദ്ദേഹത്തെ ഗോവയാണ് സ്വന്തമാക്കിയിട്ടുള്ളത്.