ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പൂർത്തിയായി,താരത്തെ കുറിച്ച് ലഭിക്കുന്ന സൂചനകൾ ഇങ്ങനെ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. വരുന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈനിങ്ങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തിലുള്ള സൂചനകൾ മെർഗുലാവോ നൽകിയിരുന്നു. ഇന്ന് രാത്രിയോടുകൂടി ഇതിൽ തീരുമാനം ഉണ്ടാകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

എന്നാൽ IFT ന്യൂസ് മീഡിയ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു എന്നാണ് ഇവർ അവകാശപ്പെടുന്നത്.ഡീൽ ഏറെക്കുറെ നടന്നു കഴിഞ്ഞു എന്നാണ് ഇവരുടെ റിപ്പോർട്ട്.ഔദ്യോഗിക അനൗൺസ്മെന്റ് ഈ ആഴ്ച തന്നെ ഉണ്ടാകും എന്ന് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ താരം ആരാണ് എന്നുള്ളത് വെളിപ്പെടുത്താൻ ഇവർ തയ്യാറായിട്ടില്ല.താരത്തിന്റെ പേരോ മറ്റുള്ള വിവരങ്ങളോ ഇവർ പുറത്തുവിട്ടിട്ടില്ല. അതേസമയം മറ്റു ചിലർ സൂചിപ്പിക്കുന്നത് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത് സ്ട്രൈക്കർ സീഞ്ഞോ ഗാനോയെയാണ് എന്നാണ്. ബിസാവു ഗിനിയൻ സ്ട്രൈക്കറാണ് അദ്ദേഹം. ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്നും 24 മണിക്കൂറിനുള്ളിൽ സൈനിങ്ങ് പൂർത്തിയാകും എന്നാണ് ഈ റൂമറുകൾ ചൂണ്ടിക്കാണിക്കുന്നത്.

30 വയസ്സുള്ള താരമാണ് സീഞ്ഞോ ഗാനോ. ബെൽജിയത്തിലാണ് ജനിച്ചത് എങ്കിലും ബിസാവു ഗിനിയക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. പ്രമുഖ ബെൽജിയം ടീമായ ക്ലബ്ബ് ബ്രൂഗെക്ക് വേണ്ടി ഒരുപാട് കാലം കളിച്ച താരമാണ് സീഞ്ഞോ. കൂടാതെ പ്രശസ്ത ക്ലബ്ബുകൾ ആയ ജെങ്ക്,ആന്റർപ്പ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബെൽജിയത്തിലെ സെക്കൻഡ് ഡിവിഷനിലായിരുന്നു താരം കളിച്ചിരുന്നത്.

നിലവിൽ സീഞ്ഞോ ഫ്രീ ഏജന്റാണ്.അദ്ദേഹത്തെ സ്വന്തമാക്കുക എന്നുള്ളത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. പക്ഷേ IFT ന്യൂസ് മീഡിയ പറഞ്ഞ താരം സീഞ്ഞോ തന്നെയാണോ എന്നുള്ളത് വ്യക്തമാവേണ്ട ഒരു കാര്യമാണ്. ബെൽജിയത്തിന്റെ അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് സീഞ്ഞോ.

ഏതായാലും സ്ട്രൈക്കറുടെ അനൗൺസ്മെന്റ് അധികം വൈകാതെ തന്നെ ഉണ്ടായേക്കും. ഡ്യൂറൻഡ് കപ്പിൽ എന്തായാലും പുതിയ സ്ട്രൈക്കർ കളിക്കില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കൊച്ചിയിൽ വച്ചുകൊണ്ട് തന്നെയാണ് കളിക്കുക. സെപ്റ്റംബർ പതിനഞ്ചാം തീയതിയോ പതിനാറാം തീയതിയോ ആയിരിക്കും മത്സരം അരങ്ങേറുക.

Kerala BlastersTransfer Rumour
Comments (0)
Add Comment