ബൂട്ടിയ ജനുവരിയിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരും!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നംഗ്യാൽ ബൂട്ടിയക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. അന്ന് തന്നെ അത് ഫലം കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിരുന്നില്ല. ഇപ്പോൾ അതുമായി ബന്ധപ്പെട്ട റൂമറുകൾ വീണ്ടും സജീവമായിട്ടുണ്ട്. അതായത് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയാണ്.
വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഈ താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ. 25 വയസ്സുള്ള ബൂട്ടിയ നിലവിൽ ബംഗളൂരു എഫ്സിയുടെ താരമാണ്. ഡിഫൻസിലാണ് ഇദ്ദേഹം കളിക്കുന്നത്.പ്രധാനമായും റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് പൊസിഷൻ വളരെ ദുർബലമാണ്.അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ ജനുവരിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
നിലവിൽ ബംഗളൂരു എഫ്സിയുമായി 2026 വരെയുള്ള കോൺട്രാക്ട് അദ്ദേഹത്തിന് അവശേഷിക്കുന്നുണ്ട്. എന്നാൽ താരത്തിന് ഈ സീസണിൽ ഇതുവരെ അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടാൻ താരം തയ്യാറായി കഴിഞ്ഞിട്ടുണ്ട്.സിക്കിം താരമായ ഇദ്ദേഹം ഇന്ത്യയുടെ അണ്ടർ 19 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.ബംഗളൂരുവിനു വേണ്ടി ആകെ 43 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 29 മത്സരങ്ങളും ബൂട്ടിയ കളിച്ചിട്ടുണ്ട്.
ഏതായാലും താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നാൽ മാത്രമാണ് നമുക്ക് ഉറപ്പിക്കാൻ കഴിയുക. വരുന്ന ജനുവരിയിൽ രണ്ടോ അതിലധികമോ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്നാണ് റൂമറുകൾ ഉള്ളത്. മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ കൂടുതൽ സൈനിങ്ങുകൾ നടത്താൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഡൊമസ്റ്റിക് സൈനിങ്ങുകൾ നടത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അന്ന് തന്നെ ആരാധകർ ഈ ദുരവസ്ഥ മുൻകൂട്ടി കണ്ടിരുന്നു.