ഗിനിയയുടെ വലയിൽ നാലെണ്ണം അടിച്ച് ബ്രസീൽ,ബോസ്നിയക്ക് മൂന്നെണ്ണം കൊടുത്ത് പോർച്ചുഗൽ.
ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഗിനിയക്കെതിരെ മികച്ച വിജയവുമായി ബ്രസീൽ.4-1 എന്ന സ്കോറിനാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ മിന്നും താരങ്ങൾ ഗോൾ നേടിയതോടെയാണ് അനായാസ വിജയം ബ്രസീൽ കരസ്ഥമാക്കിയത്.വിനീഷ്യസും റോഡ്രിഗോയും മിലിറ്റാവോയും ജോലിന്റണുമാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.
27ആം മിനുട്ടിലാണ് ജോലിന്റൺ ഗോൾ നേടിയത്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയുള്ള ആദ്യത്തെ മത്സരമായിരുന്നു ഇദ്ദേഹത്തിന്റെത്. പിന്നീട് 3 മിനിറ്റിനുശേഷം റോഡ്രിഗോ ഒരു മികച്ച ഗോൾ നേടി. ഒരു ഗോൾ പിന്നീട് ഗിനിയ മടക്കിയതോടെ ആദ്യ പകുതി പിന്നിട്ടപ്പോൾ 2-1ന് ബ്രസീൽ മുന്നിലായിരുന്നു.47ആം മിനുട്ടിൽ മിലിറ്റാവോ ഹെഡറിലൂടെ ഗോൾ നേടി.പിന്നീട് ബ്രസീലിന് കിട്ടിയ പെനാൽറ്റി വിനീഷ്യസ് ഗോളാക്കിയതോടെ 4-1 എന്ന സ്കോറിൽ ബ്രസീൽ വിജയിക്കുകയായിരുന്നു.
യുറോ ക്വാളിഫിക്കെഷൻ മത്സരത്തിൽ ഇന്നലെ വിജയിക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞിട്ടുണ്ട്.ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ബോസ്നിയയെ പരാജയപ്പെടുത്തിയത്.ബ്രൂണോ ഫെർണാണ്ടസിന്റെ മികവിലാണ് പോർച്ചുഗൽ ഈ വിജയം നേടിയത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ താരം നേടിയത്.ബെർണാഡോ സിൽവയാണ് പോർച്ചുഗല്ലിന്റെ ആദ്യ ഗോൾ നേടിയത്. ഒമ്പത് പോയിന്റുകൾ നേടിയ പോർച്ചുഗല്ലാണ് ഈ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്.