നിങ്ങൾ അങ്ങനെയങ്ങ് ബ്രസീലിനെ എഴുതി തള്ളേണ്ട,കോപ അമേരിക്കയിൽ കാണാം: അർജന്റീനയോട് റോബർട്ടോ കാർലോസ്

സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീന ബ്രസീലും ഇപ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് കഴിഞ്ഞ കുറച്ച് വർഷമായി നല്ല കാലമാണ്. ലോക ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീന കരസ്ഥമാക്കി കഴിഞ്ഞു. എന്നാൽ ബ്രസീൽ വിപരീത ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കൂടുംതോറും അവർ കൂടുതൽ കൂടുതൽ മോശമായി വരികയാണ്.

ബ്രസീൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തത്. ബ്രസീലിന്റെ നാഷണൽ ടീമിന്റെ ചരിത്രത്തിൽ തന്നെ ഇത് അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞില്ല എന്ന് പറയുമ്പോൾ അവരുടെ പരിതാപകരമായ അവസ്ഥ എത്രത്തോളമാണ് എന്നത് നമുക്ക് ഇതിൽ നിന്നും വ്യക്തമാകും.

USAയിൽ വെച്ചു കൊണ്ടാണ് അടുത്തവർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.ഈ ടൂർണമെന്റിലെ കിരീടം ഫേവറേറ്റുകൾ അർജന്റീനയാണ്. അവർക്ക് വെല്ലുവിളിയാകാൻ നിലവിലെ അവസ്ഥയിൽ ബ്രസീലിന് കഴിയില്ല എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ ബ്രസീലിയൻ ലെജന്റായ റോബെർട്ടോ കാർലോസ് ഇക്കാര്യത്തിൽ ഒരു വാണിംഗ് നൽകിയിട്ടുണ്ട്. ബ്രസീലിനെ എഴുതിത്തള്ളേണ്ട എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

നിങ്ങൾ ഒരിക്കലും ബ്രസീൽ നാഷണൽ ടീമിനെ വിലകുറച്ച് കാണുകയോ എഴുതിത്തള്ളുകയോ ചെയ്യരുത്. ഞാൻ എന്റെ അനുഭവസമ്പത്തിൽ നിന്നാണ് സംസാരിക്കുന്നത്.ഞങ്ങൾക്ക് ഇപ്പോൾ പുതിയ ഒരു മാനേജറെ ലഭിച്ചിട്ടുണ്ട്.ഇനി ചെയ്യേണ്ട കാര്യം എന്തെന്നാൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കുറച്ച് സമയം നൽകുക എന്നത് മാത്രമാണ്.ഞങ്ങൾക്ക് ഒരുപാട് ഗ്രേറ്റ് താരങ്ങളും നല്ല ഒരു പരിശീലകനും ഉണ്ട്.അതുകൊണ്ടുതന്നെ കോപ്പ അമേരിക്ക വളരെ കടുത്തതായിരിക്കും. വളരെ എക്സൈറ്റിങ്ങ് ആയിരിക്കും,ഇതാണ് കാർലോസ് പറഞ്ഞത്.

നിലവിലെ കോപ്പ അമേരിക്ക ജേതാക്കൾ അർജന്റീനയാണ്. ബ്രസീലിൽ വച്ച് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. അടുത്തവർഷം 16 ടീമുകൾ ഉള്ള ടൂർണമെന്റ് ആണ് നടക്കുക.നോർത്ത് അമേരിക്കൻ രാജ്യങ്ങളും ഇത്തവണ പങ്കെടുക്കുന്നുണ്ട്.

ArgentinaBrazilCopa America
Comments (0)
Add Comment