അർജന്റീനയുടെ അഹങ്കാരത്തിന് രണ്ടടി നൽകി ഉറുഗ്വ,വീണ്ടും വീണ്ടും തോറ്റ് ബ്രസീൽ, സൗത്തമേരിക്കയിൽ എന്താണ് നടക്കുന്നത്?

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ഞെട്ടിക്കുന്ന റിസൾട്ടുകളാണ് ഫുട്ബോൾ ലോകത്തിന് ലഭിച്ചിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു കഴിഞ്ഞു.ഉറുഗ്വ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തിയതെങ്കിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചു കളഞ്ഞത്. രണ്ട് ടീമുകളുടെയും ആരാധകർക്ക് വളരെ നിരാശ നൽകിയ ഒരു മത്സരങ്ങളാണ് കടന്നുപോയത്.

മികച്ച ഒരു നിരയുമായാണ് അർജന്റീന ഉറുഗ്വയെ നേരിടാൻ വന്നത്. എന്നാൽ ഉറുഗ്വ കൃത്യമായി കളിയെ കൈക്കലാക്കുകയായിരുന്നു. മത്സരത്തിന്റെ 41ആം മിനിറ്റിൽ അരൗഹോയുടെ ഗോളിലാണ് ഉറുഗ്വ ലീഡ് കണ്ടെത്തിയത്.വിനയുടെ പാസ് സ്വീകരിച്ച അദ്ദേഹം ഷോട്ട് എതിർക്കുകയായിരുന്നു. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് അത് തടയുന്നതിൽ പിഴക്കുകയായിരുന്നു.ഈ ഗോൾ മടക്കാൻ വേണ്ടിയുള്ള നിരന്തരശ്രമങ്ങളാണ് പിന്നീട് അർജന്റീന നടത്തിയത്.

അതിന്റെ ഫലമായി കൊണ്ട് രണ്ടാമത്തെ ഗോൾ അർജന്റീനക്ക് വഴങ്ങേണ്ടിവന്നു. പ്രതിരോധത്തിൽ വന്ന സ്പെയ്സ് മുതലെടുത്ത് നുനസ് കൗണ്ടർ അറ്റാക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.87ആം മിനിട്ടിലായിരുന്നു ഈ ഗോൾ വന്നിരുന്നത്.ഇതോടെ അർജന്റീന തോൽവി ഉറപ്പാക്കുകയായിരുന്നു. ഖത്തർ വേൾഡ് കപ്പിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് അർജന്റീന ഇപ്പോൾ പരാജയപ്പെടുന്നത്.ഈ വർഷം അർജന്റീന ഗോൾ വഴങ്ങുന്ന ഏകമത്സരം കൂടിയാണിത്.

അതേസമയം കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലാണ് ലീഡ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് മാർട്ടിനെല്ലി ഗോൾ കണ്ടെത്തുകയായിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ മാസ്മരിക തിരിച്ചു വരവാണ് കൊളംബിയ നടത്തിയത്.ഡയസിന്റെ ഇരട്ട ഗോളുകൾ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

75,79 മിനുട്ടുകളിലാണ് ഡയസ് ഗോളുകൾ നേടിയത്. അദ്ദേഹത്തിന്റെ ഹെഡർ ഗോളുകൾ ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു.അസ്പ്രില്ല,ഹാമിഷ് റോഡ്രിഗസ് എന്നിവരുടെ അസിസ്റ്റുകളിൽ നിന്നാണ് ഡയസ് ഗോളുകൾ നേടിയത്.തുടർച്ചയായ രണ്ടാം തോൽവിയാണ് ഇപ്പോൾ ബ്രസീൽ വഴങ്ങുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാനാവാതെ നാണം കെട്ടിരിക്കുകയാണ് ബ്രസീൽ.

നിലവിൽ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്തും ഉറുഗ്വ രണ്ടാം സ്ഥാനത്തുമാണ്.അതേസമയം ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഇനി ബ്രസീലും അർജന്റീനയും തമ്മിലാണ് അടുത്ത മത്സരം കളിക്കുക. രണ്ട് ടീമുകൾക്കും നിർണായകമാണ് ആ മത്സരം.

ArgentinaBrazil
Comments (0)
Add Comment