മനോഹരം മാന്ത്രികം നെയ്മർ,ബൊളീവിയക്കെതിരെ വമ്പൻ വിജയത്തോടെ ബ്രസീൽ തുടങ്ങി.
ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തിൽ ഒരു വമ്പൻ വിജയം നേടിക്കൊണ്ട് തുടങ്ങാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്.5-1 എന്ന സ്കോറിനാണ് ബ്രസീൽ ബൊളീവിയയെ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ളത്. ബ്രസീലിൽ വെച്ച് നടന്ന മത്സരത്തിൽ നെയ്മർ ജൂനിയർ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. കൂടാതെ മറ്റൊരു സൂപ്പർതാരമായ റോഡ്രിഗോയും ഈ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചു.
മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഒരു പെനാൽറ്റി ബ്രസീലിന് ലഭിച്ചിരുന്നു.പക്ഷേ നെയ്മർ ജൂനിയർ അത് പാഴാക്കുന്നതാണ് നാം കണ്ടത്.നെയ്മറുടെ പെനാൽറ്റി അനായാസം ബൊളിവിയ ഗോൾകീപ്പർ കൈപ്പിടിയിൽ ഒതുക്കി. പക്ഷേ പിന്നീട് 24 ആം മിനിറ്റിൽ റോഡ്രിഗോയുടെ ഗോൾ പിറന്നു. ഫസ്റ്റ് ഹാഫിൽ ഈ ഗോളിന്റെ ബലത്തിലാണ് ബ്രസീൽ കളം വിട്ടത്.
Neymar’s second goal of the night 🤩 pic.twitter.com/kdhS1rEXEI
— Neymoleque | Fan 🇧🇷 (@Neymoleque) September 9, 2023
സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ നെയ്മറുടെ അസിസ്റ്റിൽ നിന്ന് റാഫീഞ്ഞ ഗോൾ നേടി. അധികം വൈകാതെ തന്നെ റോഡ്രിഗോയുടെ രണ്ടാം ഗോൾ പിറന്നു.ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ വന്നത്. പിന്നീട് 61ആം മിനിട്ടിലാണ് നെയ്മറുടെ ആദ്യ ഗോൾ വരുന്നത്.റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെയാണ് നെയ്മർ ഗോൾ നേടിയത്. പിന്നീട് ബൊളീവിയ ഒരു ഗോൾ നേടിയെങ്കിലും നെയ്മർ അവസാനത്തിൽ മറ്റൊരു ഗോൾ കൂടി നേടി. അങ്ങനെ മത്സരം 5-1 ൽ അവസാനിച്ചു.
Neymar scores his 78th goal to break Pelé’s record.
— Neymoleque | Fan 🇧🇷 (@Neymoleque) September 9, 2023
He is not the isolated top scorer in the history of the Seleção 🇧🇷pic.twitter.com/WFY7GC5CQF
ജയത്തോടെ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ ബ്രസീലിന് കഴിഞ്ഞു.നെയ്മർ പെനാൽറ്റി പാഴാക്കിയെങ്കിലും അതിനുശേഷം കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്. ഇനി പെറുവാണ് അടുത്ത മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ.