17 കാരൻ എൻഡ്രിക്കിന്റെ ഗോൾ,ഇംഗ്ലണ്ടിന്റെ അവിശ്വസനീയ കുതിപ്പ് അവസാനിച്ചു,രാജകീയ തിരിച്ചുവരവുമായി ബ്രസീൽ

ഇന്ന് നടന്ന അന്താരാഷ്ട്ര സന്നാഹ മത്സരത്തിൽ വിജയം കൊയ്യാൻ ബ്രസീലിന് കഴിഞ്ഞു. യൂറോപ്പിലെ കരുത്തരിൽ ഒന്നായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെടുത്തിയിട്ടുള്ളത്.വെമ്പ്ളിയിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിന് ആവേശകരമായ ഒരു വിജയം നേടിക്കൊടുത്തത്. ഇതോടെ വിജയ വഴിയിലേക്ക് രാജകീയമായി തിരിച്ചെത്താൻ ബ്രസീലിന് സാധിക്കുകയായിരുന്നു.

രണ്ട് ഭാഗത്തും നിരവധി സൂപ്പർതാരങ്ങൾ അണിനിരന്ന ഒരു മത്സരമായിരുന്നു ഇത്.വിനീഷ്യസ്,റോഡ്രിഗോ,റാഫീഞ്ഞ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റത്തിൽ ഉണ്ടായിരുന്നത്.എന്നാൽ ഫോഡൻ,ഗോർഡൻ,വാറ്റ്ക്കിൻസ് എന്നിവർക്ക് മുന്നേറ്റത്തിൽ അവസരം നൽകിക്കൊണ്ടാണ് ഇംഗ്ലണ്ട് വന്നത്.രണ്ട് ടീമും ഒരുപോലെ മികച്ച രൂപത്തിൽ കളിച്ചു എന്ന് വേണമെങ്കിൽ പറയാം. ഇംഗ്ലണ്ടിന്റെ ആക്രമണത്തെ ബ്രസീലിന്റെ പ്രതിരോധം ശക്തമായി പ്രതിരോധിച്ചു നിർത്തുകയായിരുന്നു.

നിരവധി താരങ്ങൾ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരം കൂടിയായിരുന്നു ഇത്. എന്നാൽ പരിചയസമ്പത്തിന്റെ അഭാവം ബ്രസീലിയൻ താരങ്ങളും മത്സരത്തിൽ കാണിച്ചില്ല. അവസരം കിട്ടുമ്പോൾ ബ്രസീലും ആക്രമിച്ചു.അങ്ങനെ നടത്തിയ ഒരു ആക്രമണത്തിൽ നിന്നാണ് വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 80ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ഒരു കൗണ്ടർ അറ്റാക്ക് നടത്തുകയായിരുന്നു.അദ്ദേഹത്തിന് അത് ഫിനിഷ് ചെയ്യാൻ സാധിച്ചിരുന്നില്ല.

എന്നാൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന എൻഡ്രിക്ക് അത് വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.ഈ ഒരു ഗോൾ ബ്രസീലിന് വിജയം സമ്മാനിച്ചു. ഒരു നീണ്ട കാലത്തിനു ശേഷമാണ് ബ്രസീൽ ഇപ്പോൾ വിജയ വഴിയിലേക്ക് തിരിച്ചു വരുന്നത്. ഇംഗ്ലണ്ടിനെ പോലെയുള്ള ഒരു ടീമിനെ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം രാജകീയ തിരിച്ചുവരവ് നൽകി എന്ന് തന്നെ പറയാം. മാത്രമല്ല 21 മത്സരങ്ങളിൽ വെമ്പ്ളിയിൽ അപരാജിത കുതിപ്പ് നടത്തുകയായിരുന്നു ഇംഗ്ലണ്ട്.

ആ അപരാജിത കുതിപ്പ് ഇപ്പോൾ ബ്രസീൽ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിന്റെ പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയർക്ക് കീഴിലാണ് ബ്രസീൽ കളിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. മത്സരത്തിൽ ബ്രസീലിന്റെ ഡിഫൻസ് ഏറെ മികവ് പുലർത്തിയത് അദ്ദേഹത്തിന് ആശ്വാസകരവുമാണ്.

BrazilEndrickengland
Comments (0)
Add Comment