പെറുവിയൻ പ്രതിരോധപ്പൂട്ട് അവസാന നിമിഷത്തിൽ പൊളിച്ചു,ബ്രസീലിനു വിജയം.

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞു. രണ്ടാം മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഡിഫൻഡർ മാർക്കിഞ്ഞോസ് നേടിയ ഗോളാണ് ബ്രസീലിന് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.

കഴിഞ്ഞ മത്സരത്തിലെ അതേ നിരയെ തന്നെയായിരുന്നു ഡിനിസ് ഇറക്കിയിരുന്നത്. പക്ഷേ പെറു വളരെയധികം ബുദ്ധിമുട്ട് ബ്രസീലിന് സൃഷ്ടിച്ചു.ഫസ്റ്റ് ഹാഫിൽ തന്നെ രണ്ടു ഗോളുകൾ ബ്രസീൽ നേടിയിരുന്നു.റാഫിഞ്ഞ,റിച്ചാർലീസൺ എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.എന്നാൽ അത് രണ്ടും ഓഫ്സൈഡ് ആവുകയായിരുന്നു.

സെക്കൻഡ് ഹാഫിലും ഗോൾ അടിക്കാൻ ബ്രസീലിന് ബുദ്ധിമുട്ടി. മത്സരം സമനിലയിലേക്ക് പോകുമെന്ന നിലയിൽ നിൽക്കെയാണ് മാർക്കിഞ്ഞോസിന്റെ ഗോൾ വന്നത്. നെയ്മറുടെ കോർണർ കിക്കിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെയാണ് മാർക്കിഞ്ഞോസ് ഗോൾ നേടിയത്.ഈ ഗോളിന്റെ ബലത്തിൽ ബ്രസീൽ വിജയം നേടുകയായിരുന്നു.

രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകൾ നേടാൻ ഇതോടെ ബ്രസീലിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. ഇനി അടുത്ത മാസം നടക്കുന്ന മത്സരത്തിൽ വെനിസ്വേലയും ഉറുഗ്വയുമാണ് ബ്രസീലിന്റെ എതിരാളികൾ.

BrazilmarquinhosPeru
Comments (0)
Add Comment