മാറ്റങ്ങൾ ഉണ്ടാവുമോ? കൊളംബിയക്കെതിരെ ബ്രസീലിന്റെ ഇലവൻ എങ്ങനെയായിരിക്കും?

ബ്രസീൽ കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യമത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് രണ്ടാം മത്സരത്തിൽ അതിശക്തമായ തിരിച്ചുവരവ് നടത്താൻ ബ്രസീലിന് സാധിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ പരാഗ്വയെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾ നേടി കൊണ്ട് വിനീഷ്യസ് ഫോമിൽ മടങ്ങിയെത്തുകയും ചെയ്തു.

ഇനി വളരെ സുപ്രധാനമായ മത്സരമാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. എതിരാളികൾ കൊളംബിയയാണ്. ബുധനാഴ്ച പുലർച്ചെ 6:30നാണ് കൊളംബിയയും ബ്രസീലും തമ്മിലുള്ള മത്സരം നടക്കുക.ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.എന്തെന്നാൽ മാസ്മരിക പ്രകടനമാണ് കൊളംബിയ ഇപ്പോൾ നടത്തുന്നത്. വലിയ ഒരു അപരാജിത കുതിപ്പ് അവർ നടത്തുന്നുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് അവർ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. കൊളംബിയയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ബ്രസീലിന് കഴിയും. അതല്ല എന്നുണ്ടെങ്കിൽ ഒന്നാം സ്ഥാനം നഷ്ടമാകും. മത്സരത്തിനു മുന്നോടിയായുള്ള ഒരു ട്രെയിനിങ് സെഷൻ ഇന്നലെ ബ്രസീൽ പൂർത്തിയാക്കിയിരുന്നു. അത് പ്രകാരം മത്സരത്തിന്റെ ഇലവനിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല.

അതായത് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനുമായാണ് ബ്രസീൽ ഇറങ്ങുക.റാഫിഞ്ഞക്ക് പകരം സാവിയോയും അരാനക്ക് പകരം വെന്റലും തന്നെയായിരിക്കും.വിനീഷ്യസും റോഡ്രിഗോയും മുന്നേറ്റ നിരയിൽ ഉണ്ടായിരിക്കും.

ബ്രസീലിനെ വിജയം നേടാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ചിലയിടങ്ങളിൽ പോരായ്മകൾ അവശേഷിച്ചിരുന്നു.അതെല്ലാം പരിഹരിക്കപ്പെടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

BrazilCopa America
Comments (0)
Add Comment