അടുത്ത കോപ്പ അമേരിക്കക്കുള്ള ബ്രസീലിന്റെ സ്‌ക്വാഡ് അവരുടെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.23 അംഗ സ്‌ക്വാഡായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അതിൽ ഇടം നേടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പറായ എഡേഴ്സണ് കഴിഞ്ഞിരുന്നു.എന്നാൽ അതിനുശേഷം താരത്തിന് പരിക്കേൽക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ വരുന്ന കോപ്പ അമേരിക്ക അദ്ദേഹത്തിന് നഷ്ടമാകും.അദ്ദേഹത്തെ ഇപ്പോൾ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു ഗോൾകീപ്പറെ പരിശീലകൻ ഉൾപ്പെടുത്തി കഴിഞ്ഞു.സാവോ പോളോയുടെ റഫയേലാണ് ഇപ്പോൾ ബ്രസീലിന്റെ ടീമിൽ ഇടം നേടിയിട്ടുള്ളത്. കൂടാതെ മൂന്ന് താരങ്ങളെ കൂടി പരിശീലകൻ ടീമിലേക്ക് ആഡ് ചെയ്തിട്ടുണ്ട്.
അതായത് കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് 23 അംഗങ്ങളിൽ നിന്ന് 26 അംഗങ്ങളായ ഉയർത്താൻ കോൺമെബോൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്രസീലിന് മൂന്ന് താരങ്ങളെ ആഡ് ചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു. ഒരാൾ യുവന്റസിന്റെ പ്രതിരോധനിര താരമായ ബ്രെമറാണ്. നേരത്തെ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഈ സെന്റർ ബാക്ക്.
മറ്റൊരാൾ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയുടെ എഡേഴ്സണാണ്.ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരം മികച്ച പ്രകടനമാണ് തന്റെ ക്ലബ്ബിൽ നടത്തുന്നത്.അതുകൊണ്ടാണ് ബ്രസീൽ പരിശീലകൻ ഇദ്ദേഹത്തെ പരിഗണിച്ചിരിക്കുന്നത്. മറ്റൊരു താരം പെപെയാണ്.പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ബ്രസീലിനു വേണ്ടി ഒരു മത്സരം പെപെ കളിച്ചിട്ടുണ്ട്.വിങ്ങറായും റൈറ്റ് ബാക്കായും കളിക്കുന്ന താരമാണ് ഇദ്ദേഹം. ഏതായാലും പരിശീലകൻ അവസരങ്ങൾ നൽകിയവരെല്ലാം യുവ താരങ്ങളാണ്. സാധ്യമായ ഒരു മികച്ച സ്‌ക്വാഡിനെ അണിനിരത്തി കൊണ്ടാണ് ഇപ്പോൾ ബ്രസീൽ വരുന്നത്.