ഒരു പെർമെനന്റ് കോച്ച് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ബ്രസീലിന്റെ നാഷണൽ ടീമിന് വേൾഡ് കപ്പിന് ശേഷം കാണാൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിന് ശേഷം കളിച്ച രണ്ട് സന്നഹ മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെട്ടു.മൊറോക്കോ,സെനഗൽ എന്നിവരോട് ആയിരുന്നു പരാജയപ്പെട്ടത്. വേൾഡ് കപ്പിൽ ടിറ്റെക്ക് കീഴിൽ കാമറൂൺ,ക്രൊയേഷ്യ എന്നിവരോടും തോറ്റിരുന്നു.
റയൽ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയായിരുന്നു ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ കാത്തിരുന്നത്. ഇപ്പോൾ അദ്ദേഹം വരും എന്ന കാര്യം ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ 2024 ജൂൺ മാസത്തിലാണ് അദ്ദേഹം ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുക. അടുത്തവർഷം ജൂൺ ഇരുപതാം തീയതി അമേരിക്കയിൽ വെച്ച് കോപ്പ അമേരിക്ക നടക്കുന്നുണ്ട്.അതിൽ ബ്രസീലിനെ പരിശീലിപ്പിക്കുക ആഞ്ചലോട്ടിയായിരിക്കും.
അതുവരെ ബ്രസീലിനെ പരിശീലിപ്പിക്കാൻ പുതിയ ഒരു കോച്ചിനെ അവർ നിയമിച്ചു. ഫെർണാണ്ടോ ഡിനിസാണ് ഇനി ബ്രസീലിന് നയിക്കുക. ബ്രസീൽ ക്ലബ്ബായ ഫ്ലുമിനൻസിന്റെ കോച്ചാണ് അദ്ദേഹം.ആഞ്ചലോട്ടി വരുന്നത് വരെയാണ് ഡിനിസ് ബ്രസീലിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാവുക.
എല്ലാവരുടെയും ഒരു സ്വപ്നമാണ് തനിക്കിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത് എന്നാണ് ഡിനിസ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അടുത്ത സെപ്റ്റംബർ മാസത്തിൽ രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടക്കുന്നുണ്ട്. ആ മത്സരങ്ങളിൽ ബ്രസീലിന്റെ കോച്ച് ഇദ്ദേഹം ആയിരിക്കും.ആഞ്ചലോട്ടി വന്നാലും അദ്ദേഹത്തെ സഹായിക്കാൻ ഡിനിസ് ഉണ്ടായേക്കും.