കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.കോസ്റ്റാറിക്കയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.ബ്രസീൽ ഇനി അടുത്ത മത്സരത്തിന് ഇറങ്ങുകയാണ്. എതിരാളികൾ പരാഗ്വയാണ്.
നാളെ രാവിലെയാണ് ബ്രസീലും പരാഗ്വയും തമ്മിലുള്ള മത്സരം നടക്കുക.6:30നാണ് മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ ബ്രസീലിന് വിജയം നിർബന്ധമാണ്. അല്ലാത്തപക്ഷം ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്തു പോകാൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ ഈ മത്സരം ബ്രസീലിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്.
കഴിഞ്ഞ മത്സരത്തിലെ അതേ ഇലവൻ തന്നെ ഇറക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പരിശീലകനായ ഡൊറിവാൽ ജൂനിയർ പറഞ്ഞിരുന്നു.പക്ഷേ ഇന്നലത്തെ ട്രെയിനിങ്ങിനിടയിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നുകിൽ കഴിഞ്ഞ മത്സരത്തിലെ അതേ ഇലവൻ തന്നെ ഇറങ്ങും. അല്ല എന്നുണ്ടെങ്കിൽ രണ്ട് മാറ്റങ്ങളോടുകൂടിയാണ് ബ്രസീൽ വരിക.ആ രണ്ട് മാറ്റങ്ങളുള്ള ഇലവൻ നമുക്കൊന്ന് നോക്കാം.
ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മാറ്റം വലത് വിങ്ങിൽ റാഫിഞ്ഞക്ക് പകരം സാവിയോ വരണം എന്നുള്ളതാണ്. കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിയ സാവിയോ മികച്ച പ്രകടനം നടത്തിയിരുന്നു.അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവാനുള്ള ഒരു സാധ്യത ഇവിടെയുണ്ട്. അതുപോലെതന്നെ വിങ്ങ് ബാക്ക് പൊസിഷനിൽ അരാനക്ക് പകരം വെന്റൽ എത്താനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്.ബ്രസീലിന്റെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.
ഗോൾകീപ്പർ ആലിസൺ, പ്രതിരോധത്തിൽ വെന്റൽ,മാർക്കിഞ്ഞോസ്,മിലിറ്റാവോ,ഡാനിലോ എന്നിവർ. മധ്യനിരയിൽ ബ്രൂണോ,പക്കേറ്റ,ജോവോ ഗോമസ് എന്നിവർ. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ,സാവിയോ എന്നിവരായിരിക്കും ഉണ്ടാവുക. ഇനി മാറ്റങ്ങൾ ഒന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ റാഫിഞ്ഞയും അരാനയും സ്റ്റാർട്ടിങ് ഇലവനിൽ തന്നെ തിരിച്ചെത്തിയേക്കും.