നിങ്ങളൊക്കെ ആ മെസ്സിയെ കണ്ടു പഠിക്കൂ: ബ്രസീലിയൻ താരങ്ങൾക്കെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ രംഗത്ത്.

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് നേടി. 2009ലായിരുന്നു മെസ്സി ആദ്യമായി അവാർഡ് സ്വന്തമാക്കിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സ്ഥിരതയാർന്ന പ്രകടനം നടത്തിക്കൊണ്ട് ഇപ്പോഴും ലയണൽ മെസ്സി ബാലൺഡി’ഓർ അവാർഡുകൾ നേടുന്നത് തുടരുകയാണ്. മെസ്സിയോളം സ്ഥിരതയുള്ള ഒരു താരം ലോക ഫുട്ബോളിൽ ഉണ്ടായിട്ടുണ്ടോ എന്നതുപോലും സംശയമാണ്.

നിരവധി പ്രതിഭകൾ പിറന്നു വീണിട്ടുള്ള മണ്ണാണ് ബ്രസീലിന്റെത്. ഒരുപാട് ബാലൺഡി’ഓർ ജേതാക്കൾ അവിടെ നിന്ന് ഉണ്ടായിട്ടുമുണ്ട്.പക്ഷേ അവർക്കൊന്നും സ്ഥിരത കുറവായിരുന്നു. കേവലം കുറച്ച് വർഷങ്ങൾ മാത്രം ഇന്ന് തിളങ്ങിക്കൊണ്ട് പിന്നീട് ഇല്ലാതാവുന്ന ബ്രസീലിയൻ താരങ്ങളെയാണ് നമുക്ക് പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളത്. അവരുടെ ജീവിതശൈലി തന്നെയാണ് അതിന് കാരണം. പല താരങ്ങളും പ്രൊഫഷണലിസം കാണിക്കാറില്ല.

നെയ്മറുടെ കാര്യത്തിലും വിനീഷ്യസിന്റെ കാര്യത്തിലും ഒക്കെ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയരാറുണ്ട്. ഇതിനിടെ ബ്രസീൽ എന്ന രാജ്യത്തിന്റെ പ്രസിഡണ്ടായ ലുല തന്നെ ലയണൽ മെസ്സിയെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.ലയണൽ മെസ്സിയെ കണ്ടുപഠിക്കൂ എന്നാണ് ബ്രസീലിലെ താരങ്ങളോട് ലുല ആവശ്യപ്പെട്ടിട്ടുള്ളത്. വെറുതെ പാർട്ടികളിൽ കറങ്ങി നടക്കാതെ പ്രൊഫഷണൽ ആവണമെന്നും ബ്രസീലിയൻ താരങ്ങളെ ലുല ഉപദേശിച്ചിട്ടുണ്ട്.

ബ്രസീലിയൻ താരങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു താരമാണ് ലയണൽ മെസ്സി. 36 കാരനായ അദ്ദേഹം ഇപ്പോൾ വേൾഡ് ചാമ്പ്യനാണ്.ബാലൺഡി’ഓർ ഉൾപ്പെടെയുള്ള സർവ്വതും നേടി.തീർച്ചയായും കുട്ടികൾക്ക് ലയണൽ മെസ്സി ഒരു മികച്ച മാതൃക തന്നെയാണ്. ആരെങ്കിലും ബാലൺഡി’ഓർ നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യണം.തീർച്ചയായും നിങ്ങൾ പ്രൊഫഷണൽ ആവേണ്ടതുണ്ട്. അല്ലാതെ പാർട്ടികളിൽ പങ്കെടുത്ത് രാത്രികളിൽ കറങ്ങി നടക്കുകയല്ല വേണ്ടത്, ബ്രസീൽ എന്ന രാജ്യത്തിന്റെ പ്രസിഡന്റ് പറഞ്ഞു.

തികച്ചും പ്രൊഫഷണൽ ആയ ഒരു താരമാണ് ലയണൽ മെസ്സി എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അതുകൊണ്ടുതന്നെയാണ് ഇത്രയും കാലം ഉയരങ്ങളിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചത്. ഇപ്പോഴും ലയണൽ മെസ്സിയുടെ ബൂട്ടുകളിൽ നിന്നും മികവാർന്ന പ്രകടനങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.

ArgentinaBrazilLionel Messi
Comments (0)
Add Comment