ബ്രസീൽ ആരാധകർ ഏറെ ആഗ്രഹിച്ച താരത്തെ ഉൾപ്പെടുത്തി ഡിനിസ്,അർജന്റീനയെ നേരിടാനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബ്രസീൽ.

സൗത്ത് അമേരിക്കൻ കരുത്തരായ ബ്രസീൽ വേൾഡ് കപ്പിന് ശേഷം പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വളരെ അപൂർവമായി സമനിലയും തോൽവികളുമൊക്കെ വഴങ്ങാറുള്ള ബ്രസീൽ ഇപ്പോൾ അങ്ങനെയല്ല. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അവസാനത്തെ മത്സരത്തിൽ ഉറുഗ്വയോട് അവർ പരാജയപ്പെടുകയായിരുന്നു

ഇനി രണ്ടു മത്സരങ്ങളാണ് വേൾഡ് കപ്പ് യോഗ്യതയിൽ ഈ മാസം ബ്രസീൽ കളിക്കുക. രണ്ടും കടുത്ത എതിരാളികളാണ്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കൊളംബിയയാണ്.പിന്നീട് ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീൽ നേരിടുക അർജന്റീനയെയാണ്. മാസ്മരിക ഫോമിൽ കളിക്കുന്ന അർജന്റീന ബ്രസീലിന് വലിയ ഒരു വെല്ലുവിളിയായിരിക്കും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.

ഈ മത്സരങ്ങൾക്കുള്ള ടീമിനെ ഇപ്പോൾ ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചിട്ടുണ്ട്.യുവതാരങ്ങൾക്ക് അദ്ദേഹം ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ബ്രസീൽ വണ്ടർ കിഡ് എൻഡ്രിക്ക് ടീമിൽ ഇടം നേടി എന്നതാണ്.കേവലം 17 വയസ്സ് മാത്രമുള്ള താരം ആദ്യമായാണ് ബ്രസീലിന്റെ നാഷണൽ ടീമിലേക്ക് വിളിക്കപ്പെടുന്നത്. ബ്രസീലിയൻ ആരാധകർ ഏറെ ആഗ്രഹിച്ച ഒരു മാറ്റമാണിത്.താരത്തിന് കളിക്കാൻ കഴിഞ്ഞാൽ തീർച്ചയായും അവിടെ ചരിത്രം പിറക്കുക തന്നെ ചെയ്യും.

കൂടെ പുതുമുഖങ്ങൾ ആയിക്കൊണ്ട് പെപെ,പൗലിഞ്ഞോ,ജോവോ പെഡ്രോ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഡഗ്ലസ് ലൂയിസ് ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.പരിക്ക് കാരണം നെയ്മർ ടീമിൽ ഇല്ല.ബ്രസീലിന്റെ ടീമിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ഗോൾകീപ്പർമാരായി കൊണ്ട് ആലിസൺ,എഡെഴ്സൺ,ലുകാസ് പെറി എന്നിവരാണ്.വിങ് ബാക്ക് പൊസിഷനുകളിലേക്ക് എമഴ്സൺ റോയൽ, കാർലോസ് അഗുസ്റ്റോ,റെനാൻ ലോദി എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

സെന്റർ ബാക്ക് പൊസിഷനിൽ ഗബ്രിയേൽ മഗല്ലസ്,ബ്രമർ,മാർക്കിഞ്ഞോസ്,നിനോ എന്നിവരാണ് ഉള്ളത്. മധ്യനിരയിൽ ആൻഡ്രേ,ബ്രൂണോ ഗുയ്മിറസ്,ഡഗ്ലസ് ലൂയിസ്,ജോലിന്റൻ,റോഡ്രിഗോ,റാഫേൽ വെയ്ഗ എന്നിവരാണ് വരുന്നത്. പരിക്കു മൂലം കാസമിറോയെ ഉൾപ്പെടുത്തിയിട്ടില്ല. മുന്നേറ്റത്തിൽ എൻഡ്രിക്ക്,ഗബ്രിയേൽ ജീസസ്,മാർട്ടിനെല്ലി,പൗലിഞ്ഞോ,പെപെ,ജോവോ പെഡ്രോ,റാഫിഞ്ഞ വിനീഷ്യസ് എന്നിവരാണ് സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.

ArgentinaBrazil
Comments (0)
Add Comment