ബ്രസീലിനെ മാരക്കാനയിലിട്ട് പരാജയപ്പെടുത്തി കോപ്പ അമേരിക്ക അർജന്റീന നേടിയിട്ട് ഇന്നേക്ക് കൃത്യം രണ്ടു വർഷം,കാണാം ആ മനോഹരമായ നിമിഷങ്ങൾ.

ഏകദേശം 3 പതിറ്റാണ്ടോളമാണ് അർജന്റീന നാഷണൽ ടീമിന് ഒരു അന്താരാഷ്ട്ര കിരീടമില്ലാതെ മുന്നോട്ടുപോകേണ്ടിവന്നത്. നായകനായ ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ അഭാവത്തിന്റെ പേരിലായിരുന്നു.മൂന്ന് തവണയായിരുന്നു മെസ്സിക്ക് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായത്.

2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് പരാജയപ്പെട്ടു പുറത്തു പോയതിനുശേഷം മെസ്സി തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ അർജന്റീന ടീമിൽ തനിക്ക് വിശ്വാസമുണ്ട് എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ. രണ്ടു വർഷങ്ങൾക്കുമപ്പുറം ആ വിശ്വാസം അർജന്റീന കാത്തുസൂക്ഷിക്കുന്നതാണ് നാം കണ്ടത്. ഒരു വലിയ കാലയളവിന് ശേഷം അർജന്റീന കോപ്പ അമേരിക്ക ട്രോഫി നേടുകയായിരുന്നു.

മാരക്കാനയിലായിരുന്നു ഫൈനൽ മത്സരം.നിലവിലെ ചാമ്പ്യന്മാരായിരുന്ന ബ്രസീലായിരുന്നു എതിരാളികൾ.ഡി മരിയയുടെ ഗോൾ അർജന്റീനക്ക് മുൻതൂക്കം നൽകി. കളി തിരികെ പിടിക്കാൻ വേണ്ടി ബ്രസീൽ പരമാവധി പൊരുതിയെങ്കിലും അർജന്റീനയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർ വീണു. കിരീടം നേടിയപ്പോൾ മെസ്സി സന്തോഷം കൊണ്ട് കരഞ്ഞു. മറ്റെല്ലാവരും മെസ്സിയെ വാരിപ്പുണർന്നു. വേൾഡ് കപ്പ് ഫൈനൽ വിജയിച്ചപ്പോൾ പോലും മെസ്സി ഇത്രയധികം സന്തോഷവാനായിരുന്നില്ല എന്നാണ് പലരുടെയും കണ്ടെത്തൽ.

മെസ്സി അത്രയേറെ ആഗ്രഹിച്ച ഒരു ട്രോഫി ആയിരുന്നു ആ കോപ്പ അമേരിക്ക. അതിനുശേഷം നേട്ടങ്ങളുടെ പറുദീസ തന്നെ മെസ്സിയും അർജന്റീനയും നേടി. ഒരുകാലത്ത് അർജന്റീന ജേഴ്സിയിൽ ഒന്നുമില്ലാതിരുന്ന മെസ്സി ഈ രണ്ടു വർഷത്തിനുള്ളിൽ എല്ലാം നേടി.ഇന്നിപ്പോൾ മെസ്സി സമ്പൂർണ്ണനാണ്.ആരോടും ഒന്നിനോടും ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാതെ മെസ്സി ലോക ഫുട്ബോളിന്റെ ഒരേയൊരു രാജാവായി വാഴുന്നു.

ArgentinaBrazilCopa AmericaLionel Messi
Comments (0)
Add Comment