അർജന്റീനക്ക് ആശങ്ക,സൂപ്പർതാരങ്ങൾ വിലക്ക് ഭീഷണിയിൽ, ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടമാവുക രണ്ട് താരങ്ങൾക്ക്.

ഇതുവരെ 4 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.പെറു,പരാഗ്വ,ബൊളീവിയ,ഇക്വഡോർ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.12 പോയിന്റുകൾ ഉള്ള അർജന്റീന നിലവിൽ ഒന്നാം സ്ഥാനത്താണ്.

വളരെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങളാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയെ കാത്തിരിക്കുന്നത്. ആദ്യം മത്സരത്തിൽ അർജന്റീനയിൽ വച്ചുകൊണ്ട് ഉറുഗ്വയെ അർജന്റീന നേരിടും. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിനെ മാരക്കാനയിൽ വെച്ചു കൊണ്ടാണ് അർജന്റീന നേരിടുക.ഈ രണ്ട് ടീമുകളും അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീമുകളാണ്.കടുത്ത പോരാട്ടമായിരിക്കും രണ്ടു മത്സരങ്ങളിലും നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ അർജന്റീനക്ക് ആശങ്കയായി കൊണ്ട് വിലക്ക് ഭീഷണി ഇവിടെ നിലനിൽക്കുന്നുണ്ട്. അതായത് വരുന്ന ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർതാരങ്ങളായ എൻസോ ഫെർണാണ്ടസ്,ലിയാൻഡ്രോ പരേഡസ് എന്നിവർ യെല്ലോ കാർഡ് വഴങ്ങിയാൽ അത് തിരിച്ചടിയാകും.കാരണം അവർക്ക് തൊട്ടടുത്ത മത്സരത്തിൽ പിന്നീട് സസ്പെൻഷൻ മൂലം കളിക്കാൻ സാധിക്കില്ല. ബ്രസീലിനെതിരെയുള്ള മത്സരമായിരിക്കും ഇരുവർക്കും നഷ്ടമാവുക.

വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ ഓരോ യെല്ലോ കാർഡുകൾ വീതം ഇരുവരും കണ്ടിട്ടുണ്ട്. രണ്ടാമത്തെ യെല്ലോ കാർഡ് വഴങ്ങിയാൽ തൊട്ടടുത്ത മത്സരം അവർ പുറത്തിരിക്കേണ്ടിവരും. അതുകൊണ്ടാണ് ഈ രണ്ടു താരങ്ങൾക്കും ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടമാവാനുള്ള ഒരു സാധ്യത ഇവിടെയുള്ളത്. മാത്രമല്ല ഉറുഗ്വക്കെതിരെയുള്ള മത്സരം വളരെ കടുത്തതാവാനും സാധ്യതയുണ്ട്.ഫിസിക്കലായിട്ട് കളിക്കുന്നതിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഒരു ടീം കൂടിയാണ് ഉറുഗ്വ.

എൻസോ നിലവിൽ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തെ ബ്രസീലിനെതിരെ നഷ്ടമായാൽ അത് വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.പക്ഷേ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അർജന്റീനയെ നേരിടുന്നതിനു മുന്നേ കൊളംബിയക്കെതിരെയാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുക.

ArgentinaBrazilEnzo Fernandez
Comments (0)
Add Comment