അർജന്റീനയോട് ബ്രസീൽ തോൽക്കുമോ? സംഭവിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവരെ കാത്തിരിക്കുന്നു.
അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലേക്കുള്ള ദൈർഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലാണ് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ ബുധനാഴ്ച പുലർച്ചെയാണ് ഈ മത്സരം നടക്കുക. സ്വന്തം മൈതാനത്ത് വെച്ചാണ് ബ്രസീൽ അർജന്റീനയെ നേരിടുന്നത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ആരാധകരെ ഒന്നടങ്കം നിരാശയുടെ പടുകുഴിയിൽ ആഴ്ത്തിയ ടീമാണ് ബ്രസീൽ.വേൾഡ് കപ്പിലെ പരാജയത്തിന് ശേഷം ഇതുവരെ അവർ കര കയറിയിട്ടില്ല. പിന്നീട് നിരവധി തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഉറുഗ്വ,കൊളംബിയ എന്നിവരാണ് ബ്രസീലിനെ തോൽപ്പിച്ചിട്ടുള്ളത്. അടുത്ത മത്സരം അതിനേക്കാൾ ശക്തരായ എതിരാളികളോടാണ്.
അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അർജന്റീനക്ക് തന്നെയാണ് ഇപ്പോൾ സാധ്യതകൾ. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയോട് അവർ പരാജയപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ വളരെ മോശമായ അവസ്ഥയിലാണ് ബ്രസീൽ ഇപ്പോൾ ഉള്ളത്. മത്സരം സ്വന്തം മൈതാനത്ത് വെച്ചു കൊണ്ടാണെങ്കിലും അതൊന്നും ബ്രസീലിന് ആശ്വാസകരമല്ല. ഈ മത്സരത്തിൽ എങ്ങാനും അടിതെറ്റിയാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിന്റെ കണക്കായിരിക്കും ഈ ബ്രസീൽ ടീമിന് ഏറ്റുവാങ്ങേണ്ടി വരിക.
അതായത് ബ്രസീൽ ചരിത്രത്തിൽ ഇതുവരെ സ്വന്തം മൈതാനത്ത് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാജയപ്പെട്ടിട്ടില്ല.ഒരു തോൽവി പോലും ഇതുവരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. അർജന്റീനക്കെതിരെ പരാജയപ്പെട്ടാൽ ഈ സ്ഥിതി മാറും. ബ്രസീൽ ടീം ആകെ 14 വേൾഡ് കപ്പ് യോഗ്യത റൗണ്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടുകൾ അടക്കമാണിത്.പരാജയം ഇതുവരെ രുചിക്കേണ്ടി വന്നിട്ടില്ല.ആകെ കളിച്ചത് 64 മത്സരങ്ങളാണ്. അതിൽ നിന്ന് 51 വിജയങ്ങളും 13 സമനിലകളുമാണ് നേടിയിട്ടുള്ളത്.
അർജന്റീനയോട് തോൽക്കേണ്ടി വന്നാൽ അത് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീൽ ടീമിൽ തന്നെ നാണക്കേടായിരിക്കും. ഞാൻ നാണക്കേട് ഒഴിവാക്കാൻ സമനില എങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബ്രസീൽ കളിച്ചാലും അത്ഭുതപ്പെടാനില്ല. പക്ഷേ അർജന്റീനക്ക് തിരിച്ചു വരേണ്ടതുണ്ട്.അവർ മികച്ച പ്രകടനം പുറത്തെടുക്കും. അങ്ങനെ ഒരു മികച്ച പോരാട്ടം തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.