രണ്ട് ഞെട്ടിക്കുന്ന തോൽവികളാണ് ഇന്ന് ലോക ഫുട്ബോളിൽ നടന്നത്. ലോക ഫുട്ബോളിലെ അതികായകൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടത്. ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽക്കുകയും ചെയ്തു.
ഇനി ഈ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്യുക. അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം മാരക്കാനയിൽ വെച്ച് നടക്കും. ബുധനാഴ്ച പുലർച്ചെ ആറു മണിക്കാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ജയിക്കുമോ തോൽക്കുമോ എന്നറിയില്ലെന്ന് ബ്രസീലിന്റെ പരിശീലകനായ ഡിനിസ് തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.
അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ ജയിക്കുമോ തോൽക്കുമോ എന്നറിയില്ല.അതിനെക്കുറിച്ച് ഒരു ഗ്യാരണ്ടിയും ഞങ്ങൾക്ക് നൽകാനാവില്ല. റിസൾട്ട് എന്നിൽ ഒരിക്കലും ഇന്ട്രെസ്റ്റ് ഉണ്ടാക്കുന്നില്ല. പക്ഷേ ടീം പതിയെ പതിയെ ശരിയായി വരുന്നുണ്ട്. ഞങ്ങൾ പുരോഗതി കൈവരിക്കുന്നുണ്ട്, നല്ല രീതിയിൽ കളിക്കുന്നുമുണ്ട്,ഇതാണ് കൊളമ്പിയക്കെതിരെ പരാജയപ്പെട്ടതിനു ശേഷം ബ്രസീൽ കോച്ച് പറഞ്ഞിരുന്നത്.
എന്നാൽ ബ്രസീലിനെതിരെ വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് അർജന്റീന വരുന്നത്.അത് ലിയോ മെസ്സി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ബ്രസീലിനെതിരെ തങ്ങൾക്ക് ഉയർത്തെഴുന്നേൽക്കണമെന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. മത്സരം ബ്രസീലിനെതിരെയാവുമ്പോൾ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മെസ്സി മത്സരശേഷം പറഞ്ഞിട്ടുണ്ട്.
ഞങ്ങൾക്ക് ഇതിൽ നിന്നും ഉയർത്തെഴുന്നേൽക്കേണ്ടതുണ്ട്, എന്നിട്ട് അടുത്ത ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. മത്സരം ബ്രസീലിനെതിരെ ആകുമ്പോൾ തികച്ചും വ്യത്യസ്തമാണ്.കാരണം ഒരുപാട് ചരിത്രം അതിന്റെ പുറകിലുണ്ട്.അവർ ആരാണ് എന്നുള്ളത് ഞങ്ങൾ എപ്പോഴും ബഹുമാനിക്കുന്ന ഒന്നാണ്. പക്ഷേ ഞങ്ങൾക്ക് ഉയർത്തെഴെന്നേൽക്കേണ്ടതുണ്ട്,ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.മോശം ഫോമിലൂടെയാണ് ഇപ്പോൾ ബ്രസീൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉറുഗ്വ, കൊളംബിയ എന്നിവർക്കെതിരെ അവർ തോൽവികൾ രുചിച്ചു കഴിഞ്ഞു.