3 വലിയ മാറ്റങ്ങൾ,ഉറുഗ്വക്കെതിരെ ഏറ്റവും ശക്തമായ ടീമിനെ തന്നെ കളത്തിലേക്ക് അഴിച്ചുവിടാൻ ബ്രസീൽ പരിശീലകൻ.

കഴിഞ്ഞ മത്സരത്തിലെ ഫലം ബ്രസീലിയൻ ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മികച്ച രീതിയിൽ കളിച്ചിട്ടും സമനില വഴങ്ങേണ്ടിവന്നു എന്നത് ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ വിലപ്പെട്ട രണ്ട് പോയിന്റുകൾ ബ്രസീലിന് നഷ്ടമായിരുന്നു.

ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ആ സമനിലയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് വലിയ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ്. കാരണം അടുത്ത മത്സരം കരുത്തരായ ഉറുഗ്വക്കെതിരെ വരുന്ന ബുധനാഴ്ച രാവിലെയാണ് ആ മത്സരം നടക്കുക. ആ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ബ്രസീലിനു തന്നെയാണ് നാണക്കേട് സൃഷ്ടിക്കുക.

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങളാണ് ബ്രസീലിന്റെ പരിശീലകൻ അടുത്ത മത്സരത്തിനു വേണ്ടി നടത്തുക.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മോശം പ്രകടനം നടത്തുന്ന റിച്ചാർലീസണെ പുറത്തിരുത്തും എന്നുള്ളതാണ്.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ഗബ്രിയേൽ ജീസസിനെയാണ് ഡിനിസ് സ്ട്രൈക്കർ പൊസിഷനിൽ ഉൾപ്പെടുത്തുക.ജീസസ് കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ആയിരുന്നു എത്തിയിരുന്നത്.

മറ്റൊരു മാറ്റം നിർബന്ധിതമാണ്. എന്തെന്നാൽ പരിക്ക് മൂലം ഡാനിലോ പുറത്തായതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനത്ത് യാൻ കൂട്ടോ വരുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഡാനിലോക്ക് പകരമായി കൊണ്ട് ഇറങ്ങിയത് യാൻ കൂട്ടോ തന്നെയായിരുന്നു. അതോടൊപ്പം തന്നെ ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനിൽ അരാനക്ക് സ്ഥാനം നഷ്ടമാകും.മറിച്ച് ഇന്റർമിലാന്റെ താരമായ കാർലോസ് അഗുസ്റ്റോ ഇടം കണ്ടെത്തിയേക്കും. ഈ മൂന്ന് മാറ്റങ്ങൾ ബ്രസീൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഗോൾകീപ്പർ എടേഴ്സൺ തന്നെയായിരിക്കും. സെന്റർ ബാക്ക് പൊസിഷനിൽ ഗബ്രിയേലും മാർക്കിഞ്ഞോസും വരും. വിംഗ് ബാക്ക് പൊസിഷനിൽ കാർലോസ് അഗുസ്റ്റോയും യാൻ കൂട്ടോയും വരും.ബ്രൂണോ ഗുയ്മിറസ്,കാസമിറോ എന്നിവർ ആയിരിക്കും മധ്യനിരയിൽ ഉണ്ടാവുക.തൊട്ടുമുന്നിൽ നെയ്മർ ജൂനിയർ ഉണ്ടാകും.വിനീഷ്യസ്,റോഡ്രിഗോ എന്നിവർ ഇരുവശത്തും ഉണ്ടാകും.ഗബ്രിയേൽ ജീസസ് ആയിരിക്കും സ്ട്രൈക്കർ പൊസിഷനിൽ.ഇതാണ് ഇപ്പോഴത്തെ സാധ്യത ഇലവൻ.

BrazilUruguayWorld Cup Qualification
Comments (0)
Add Comment