ആഞ്ചലോട്ടി 2024ൽ, ബ്രസീലിന്റെ പുതിയ പരിശീലകനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.

ഖത്തർ വേൾഡ് കപ്പിന് ശേഷം ഒരു പെർമനന്റ് കോച്ച് ഇല്ലാതെയാണ് ബ്രസീൽ ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനം രാജിവച്ചതിനുശേഷം ഇതുവരെ ഒരു പെർമനന്റ് കോച്ചിനെ സൈൻ ചെയ്യാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് സാധിച്ചിട്ടില്ല. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബ്രസീൽ ഉള്ളത്.

2024 വരെയുള്ള കരാർ പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് ആഞ്ചലോട്ടി വരിക. ഇപ്പോൾ ബ്രസീലിനെ പരിശീലിപ്പിക്കുന്നത് അണ്ടർ 20 ടീമിന്റെ കോച്ചായ റാമോൻ മെനസസാണ്.അദ്ദേഹത്തിന്റെ കീഴിലും മോശം പ്രകടനമാണ് ബ്രസീൽ നടത്തുന്നത്.അതുകൊണ്ടുതന്നെ 2024 വരെ ബ്രസീലിന് ഒരു ഇടക്കാല പരിശീലകനെ വേണം.

ആ പരിശീലകനെ നിയമിക്കാൻ ബ്രസീൽ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇടക്കാല പരിശീലകനെ നിയമിക്കും എന്നാണ് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരായിരിക്കും ആ പരിശീലകൻ എന്നത് വ്യക്തമല്ല.സാവോ പോളോയുടെ പരിശീലകനായ Rogerio Ceni എത്തും എന്നുള്ള റൂമറുകൾ ഉണ്ട്.

അടുത്ത ആഴ്ച വരുന്ന പരിശീലകനായിരിക്കും വേൾഡ് കപ്പ് ക്വാളിഫയർ റൗണ്ടിലെ ആദ്യ ആറു മത്സരങ്ങളിൽ ബ്രസീലിനെ പരിശീലിപ്പിക്കുക. അതിനുശേഷം ആഞ്ചലോട്ടി ചുമതല ഏൽക്കും. പുതുതായി വരുന്ന പരിശീലകന് എങ്കിലും കഷ്ടകാലത്തിന് അറുതി വരുത്താൻ സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ് ബ്രസീൽ.

BrazilCarlo Ancelotti
Comments (0)
Add Comment