21 കാരൻ മറഡോണ, പിന്നെയുള്ളത് റിക്വൽമിയും മെസ്സിയും,അർജന്റൈൻ ആരാധകരായ ബ്രസീലിയൻ കുടുംബം അർജന്റീനക്കൊപ്പം തന്നെ.

അർജന്റീനയും ബ്രസീലും തമ്മിലുള്ള വൈര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല,അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ചിരവൈരികളാണ് അർജന്റീനയും ബ്രസീലും. ലോകത്തിന്റെ മുക്കിലും മൂലയിലും ഈ രണ്ട് ടീമുകൾക്കും നിരവധി ആരാധകരുണ്ട്. ഈ രണ്ട് ടീമുകളും ഏറ്റുമുട്ടുന്ന മത്സരം വലിയ ആഘോഷത്തോട് കൂടിയാണ് ആരാധകർ വരവേൽക്കാറുള്ളത്.

അർജന്റീനയിൽ ബ്രസീൽ ആരാധകരും ബ്രസീലിൽ അർജന്റൈൻ ആരാധകരും വളരെ അപൂർവ്വമാണ്. പക്ഷേ ഇതിഹാസങ്ങളായ പെലെ,മറഡോണ,മെസ്സി എന്നിവർക്കൊക്കെ തങ്ങളുടെ എതിർ രാജ്യത്തും ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മറ്റൊരു മത്സരം കൂടി കടന്നു വരികയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ബുധനാഴ്ച രാവിലെ 6:00 മണിക്ക് മാരക്കാനയിൽ വെച്ച് കൊണ്ടാണ് ഈ ചിരവൈരികളുടെ പോരാട്ടം നടക്കുക.

എന്നാൽ ബ്രസീലിൽ ഒരു കടുത്ത അർജന്റൈൻ ആരാധകരായ കുടുംബമുണ്ട്.ഡാ കോസ്റ്റ എന്നാണ് ഈ ഫാമിലിയുടെ പേര്. ബ്രസീലിയൻ കുടുംബമായ ഇവർ അർജന്റീനയുടെ കടുത്ത ആരാധകരാണ്. അതിനുള്ള തെളിവ് അവരുടെ മക്കളുടെ പേര് തന്നെയാണ്. 21കാരനായ മൂത്ത മകന്റെ പേര് മറഡോണ എന്നാണ്.അർജന്റൈൻ ഇതിഹാസമായ മറഡോണയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ പേര് വീണിട്ടുള്ളത്.

17 വയസ്സുള്ള രണ്ടാമത്തെ മകന്റെ പേര് റിക്വൽമി എന്നാണ്.അർജന്റൈൻ ഇതിഹാസമാണ് റിക്വൽമി. മൂന്ന് വയസ്സ് മാത്രമുള്ള മകന്റെ പേര് ലയണൽ ആൻഡ്രേസ് മെസ്സിയാണ്.മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് ചെറിയ മകനെ ഈ പേര് നൽകിയിട്ടുള്ളത്. ഇവർ കടുത്ത അർജന്റൈൻ ആരാധകരാണ് എന്നതിന് ഇതിൽപരം മറ്റു തെളിവുകൾ ആവശ്യമില്ല. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇവർ അർജന്റീനക്കൊപ്പം തന്നെയാണ്. പിന്തുണ അവർ ഒരു ചിത്രസഹിതം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ലയണൽ മെസ്സിക്ക് വലിയ ആരാധക പിന്തുണ ഇപ്പോൾ ബ്രസീലിൽ ഉണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നിന്ന് തന്നെ അത് നമ്മൾ കണ്ടതാണ്.ബ്രസീൽ പുറത്തായതിനുശേഷം ഭൂരിഭാഗം ബ്രസീലിയൻ ആരാധകരും പിന്തുണച്ചിരുന്നത് ലയണൽ മെസ്സിയെയും അർജന്റീനയുമായിരുന്നു.അവിടെ അവർ വൈരം മറക്കുകയായിരുന്നു. ബ്രസീലിൽ നിന്ന് ഇത്രയധികം ആരാധക പിന്തുണ തനിക്ക് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു ലയണൽ മെസ്സി ഇതിനോട് പ്രതികരിച്ചിരുന്നത്.

ArgentinaBrazil
Comments (0)
Add Comment