Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സോഫിയ മാർട്ടിനസുമായി മെസ്സിക്ക് ബന്ധമെന്ന് ബ്രസീലിയൻ മാധ്യമം, വിമർശനവുമായി ഫാബ്രിഗസിന്റെ ഭാര്യ.

212

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ നിരവധി വിവാദ സംഭവങ്ങൾ നടന്നിരുന്നു. ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയും മെസ്സിയും ഉടക്കിയിരുന്നു. മത്സരത്തിനു ശേഷം ലയണൽ മെസ്സി ബ്രസീലിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബ്രസീലിലെ മാധ്യമമായ ഡിറെറ്റോ ഡി മിയോളോ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. അതായത് ലയണൽ മെസ്സി അർജന്റീനയുടെ പ്രശസ്ത ജേണലിസ്റ്റായ സോഫിയ മാർട്ടിനസുമായി ഇഷ്ടത്തിലാണ് എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടുപേരും തമ്മിൽ റിലേഷൻഷിപ്പ് ഉണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്തു.അന്റോനെല്ലയെ മെസ്സി വഞ്ചിച്ചു എന്നായിരുന്നു ഈ ബ്രസീലിയൻ മാധ്യമത്തിന്റെ ആരോപണം.

എന്നാൽ ഇത് നുണ കഥയാണ് എന്നത് ഉടൻ തന്നെ വ്യക്തമായ കാര്യമാണ്. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്താണ് ഫാബ്രിഗസ്. മാത്രമല്ല ഫാബ്രിഗസിന്റെ ഭാര്യയായ സീമാനും അന്റോനെല്ലയും സുഹൃത്തുക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ പലപ്പോഴും ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്. വ്യാജ വാർത്തയിൽ ഫാബ്രിഗസിന്റെ ഭാര്യ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആരാണ് ഇത്തരം വാർത്തകൾ നിർമ്മിക്കുന്നത് എന്നാണ് ഇവർ ദേഷ്യത്തോട് കൂടി ചോദിച്ചിട്ടുള്ളത്.

ബ്രസീലിയൻ മാധ്യമത്തിന്റെ ഈ നുണക്കഥക്കെതിരെ വലിയ വിമർശനങ്ങൾ പിന്നീട് ഉയർന്നു. ലയണൽ മെസ്സിയും കുടുംബവും നിലവിൽ അവധി ആഘോഷത്തിലാണ്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തു വന്നിട്ടുണ്ട്. അർജന്റീനയിലെ മാധ്യമപ്രവർത്തകയായ സോഫിയ മാർട്ടിനസ് മെസ്സിയെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.വേൾഡ് കപ്പിന്റെ സമയത്ത് അവർ ലയണൽ മെസ്സിയോട് പറഞ്ഞ വാക്കുകൾ വളരെയധികം വൈറലായിരുന്നു. ഇവരെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ബ്രസീലിലെ മാധ്യമം ഈ നുണക്കഥ ഉണ്ടാക്കിയിട്ടുള്ളത്.

കഴിഞ്ഞ 15 വർഷത്തോളമായി മെസ്സിയും അന്റോനെല്ലയും റിലേഷൻഷിപ്പിലാണ്.2017ലായിരുന്നു അവർ വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ഈ ദമ്പതിമാർക്കുള്ളത്. വളരെ സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് മെസ്സി നയിച്ചുകൊണ്ടിരിക്കുന്നത്.