ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്.തുടർച്ചയായ രണ്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ അവർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
ആദ്യം പോർച്ചുഗലിന് വേണ്ടി ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം വലിയ ഒരു മണ്ടത്തരത്തിലൂടെ തുർക്കി സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.പിന്നീട് രണ്ടാം പകുതിയിൽ പോർച്ചുഗല്ലിന്റെ മൂന്നാം ഗോൾ പിറന്നു. ഗോൾ നേടാമായിരുന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരമായ ബ്രൂണോക്ക് പാസ് നൽകുകയായിരുന്നു.അത് ബ്രൂണോ ഗോളാക്കി മാറ്റുകയും ചെയ്തു.റൊണാൾഡോയുടെ ഈ പ്രവർത്തി ഏറെ കയ്യടി നേടിയിട്ടുണ്ട്.
പ്രത്യേകിച്ച് പല പോർച്ചുഗീസ് താരങ്ങളും റൊണാൾഡോക്ക് പാസ് നൽകാൻ മടിക്കുന്ന സമയത്താണ് റൊണാൾഡോയുടെ ഭാഗത്തുനിന്ന് അൺ സെൽഫിഷ് പ്രവർത്തി ഉണ്ടായിട്ടുള്ളത്. ഏതായാലും റൊണാൾഡോ തനിക്ക് നൽകിയ അസിസ്റ്റിൽ ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചിട്ടുണ്ട്. ഗോളുകൾ നേടുന്നതല്ല, മറിച്ച് ടീമിന്റെ വിജയമാണ് പ്രധാനപ്പെട്ടതെന്ന് റൊണാൾഡോ ഒരിക്കൽ കൂടി തെളിയിച്ചു എന്നാണ് ബ്രുണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞങ്ങളുടെ ഏറ്റവും മികച്ച ഗോൾ സ്കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.അദ്ദേഹത്തിന് ഗോൾ നേടാനുള്ള അവസരം ഉണ്ടായിരുന്നിട്ടും അദ്ദേഹം എനിക്ക് പാസ് നൽകുകയായിരുന്നു.ഗോളുകൾ നേടുന്നതല്ല, മറിച്ച് വിജയങ്ങളാണ് ഞങ്ങൾക്കും അദ്ദേഹത്തിന് പ്രധാനപ്പെട്ടതെന്ന് ഒരിക്കൽ കൂടി തെളിയുകയാണ് ഇതിലൂടെ ചെയ്തിട്ടുള്ളത്,ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും അസിസ്റ്റ് നൽകിയതോടുകൂടി റൊണാൾഡോ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം റൊണാൾഡോയാണ്.8 അസിസ്റ്റുകൾ ആണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്.ആറാമത്തെ യൂറോകപ്പ് കോമ്പറ്റീഷനിലാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.