ബിസിനസ് മൈൻഡാണോ? ഒടുവിൽ തുറന്ന് പറഞ്ഞ് നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും നിരവധി വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിട്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ കടുത്ത രോഷം ഉയർത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള വമ്പൻ സൈനിങ്ങുകൾ ഒന്നും നടന്നില്ല എന്നുള്ളത് തന്നെയാണ്.ജീക്സൺ സിങ്ങിനെ റെക്കോർഡ് തുകക്ക് വിറ്റിട്ടും ആ ട്രാൻസ്ഫർ ഫീ കൃത്യമായ രൂപത്തിൽ മാർക്കറ്റിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് ആരാധകരുടെ ആരോപണങ്ങൾ. കൂടാതെ സ്ട്രൈക്കർ സൈനിങ് വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഇതിനൊക്കെ പുറമേ നോർത്ത് ഈസ്റ്റ് കൂടി കപ്പടിച്ചതോടെ കിരീടമില്ലാത്ത ഏക ക്ലബ് ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറുകയായിരുന്നു. ഇത് ആരാധകരുടെ ദേഷ്യം ഇരട്ടിച്ചു. വലിയ വിമർശനങ്ങൾ വന്നതോടെ ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന് ഏൽക്കേണ്ടിവന്ന ഏറ്റവും വലിയ ആരോപണം ബ്ലാസ്റ്റേഴ്സിനെ ബിസിനസ് മൈൻഡോട് കൂടി കാണുന്നു അതല്ലെങ്കിൽ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ്.
എന്നാൽ ഇദ്ദേഹം അതെല്ലാം പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോളിൽ ബിസിനസ് നടത്താനുള്ള യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. തികച്ചും അടിസ്ഥാനരഹിതമായ ഒരു ആരോപണമാണ് ഇതെന്നും നിഖിൽ പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്.
‘ ഞാൻ കണ്ട ഏറ്റവും അടിസ്ഥാനരഹിതമായ ആരോപണം ഇതാണ്. കാരണം ഇന്ത്യൻ ഫുട്ബോളിൽ ബിസിനസിന് യാതൊരുവിധ സ്ഥാനവുമില്ല. ഒരു ലീഗിലുള്ള ഒരു ക്ലബ്ബും പണം ഉണ്ടാക്കുന്നില്ല. ഇവിടെ ബിസിനസ് മൈന്റഡ് ആവാനുള്ള യാതൊരുവിധ സാധ്യതകളും അവശേഷിക്കുന്നില്ല.ടിക്കറ്റ് വരുമാനം, താരങ്ങളുടെ വിൽപ്പനകൾ,സ്പോൺസർഷിപ്പ്,Kravin തുടങ്ങിയതിലൂടെ ക്ലബ് വലിയ ലാഭം ഉണ്ടാക്കുന്നു എന്നുള്ളത് ആരെങ്കിലും സ്ഥാപിച്ചടുക്കാൻ തുടങ്ങിയാൽ അത് തീർത്തും തെറ്റാണ്. സ്റ്റേഡിയം വരുമാനത്തിലൂടെ ക്ലബ്ബ് ലാഭം പോലും ഉണ്ടാക്കുന്നില്ല.kravin പോലെയുള്ള ഒരു ബ്രാൻഡ് ലോഞ്ച് ചെയ്യാനുള്ള കാരണം ക്ലബ്ബിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നുള്ളതാണ്. ക്ലബ്ബിന്റെ വരുമാനം വർദ്ധിപ്പിക്കുന്നു എന്നുള്ളത് ബിസിനസ് മൈന്റഡാണ് എന്നുള്ളതല്ല സൂചിപ്പിക്കുന്നത് “ഇതാണ് നിഖിൽ പറഞ്ഞിട്ടുള്ളത്.
അതായത് ബ്ലാസ്റ്റേഴ്സ് എന്നാ ക്ലബ്ബ് നടത്തിക്കൊണ്ടുപോകുന്നതുകൊണ്ട് വലിയ ലാഭം ഒന്നും ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. മറിച്ച് ക്ലബ്ബിന്റെ നിലനിൽപ്പിന് ആവശ്യമായ വരുമാനങ്ങൾ മാത്രമാണ് ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നത്.ഇന്ത്യൻ ഫുട്ബോൾ ലാഭം ഉണ്ടാക്കാൻ പറ്റിയ ഒരു മേഖല അല്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.