കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചിരുന്നു.ചെന്നൈയിൻ എഫ്സിയെയാണ് ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നത്. മത്സരത്തിന്റെ 65ആം മിനിട്ടിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. നിലവിലെ സൂപ്പർ കപ്പ് കിരീട ജേതാക്കൾ കൂടിയാണ് ഈസ്റ്റ് ബംഗാൾ.
എന്നാൽ ഈ മത്സരത്തിനു മുന്നേ ഇദ്ദേഹം റഫറിമാരെ വിമർശിച്ചുകൊണ്ട് സംസാരിച്ചിരുന്നു. എന്തെന്നാൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനായ ബെൽഗാഡോക്ക് ഐഎസ്എൽ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഇതിനെതിരെയായിരുന്നു ഇദ്ദേഹം പ്രതിഷേധിച്ചിരുന്നത്. റഫറിമാർക്കെതിരെ സംസാരിച്ചതിന് ഇവാൻ വുക്മനോവിച്ച്,ഓവൻ കോയ്ൽ,മനോളോ മാർക്കസ് എന്നിവരെ വിലക്കിയ നടപടിയേയും ഇദ്ദേഹം വിമർശിച്ചിരുന്നു. മാത്രമല്ല വിദേശ റഫറിമാരെ കൊണ്ടുവരണം എന്ന ആവശ്യം ഇദ്ദേഹം ഉന്നയിച്ചിരുന്നു.
അതല്ല എങ്കിൽ കൃത്യമായ ഒരു കമ്യൂണിക്കേഷൻ പരിശീലകരുമായി നടത്തേണ്ടതുണ്ടെന്നും ഈസ്റ്റ് ബംഗാൾ പരിശീലകനായ കാർലെസ് ക്വാഡ്രെറ്റ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മറ്റൊരു അഭിപ്രായമാണ് നടത്തിയത്.അതായത് റഫറിമാരെ കുറിച്ച് സംസാരിക്കുന്നതിൽ ഇപ്പോൾ തനിക്ക് വിലക്കുണ്ട് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ റഫറിമാരെ വിമർശിച്ചാൽ ഐഎസ്എൽ ക്ലബ്ബിനെ പിഴ ഈടാക്കുമെന്നും അതിനാലാണ് തനിക്ക് വിലക്ക് വന്നത് എന്നുമാണ് ക്വാഡ്രെറ്റ് പറഞ്ഞിട്ടുള്ളത്.
അതായത് ഒരുപക്ഷേ ഈസ്റ്റ് ബംഗാൾ തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ മുന്നറിയിപ്പ് നൽകിയത്. പരിശീലകരെ വിലക്കുന്നത് ശരിയായ പ്രവണതയല്ല എന്ന് ഓർഗനൈസേഴ്സ്നോട് ആവർത്തിച്ച് പറഞ്ഞ വ്യക്തിയാണ് ക്വാഡ്രെറ്റ്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ ഐഎസ്എൽ സംഘാടകർ ശ്രമിക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.അതുകൊണ്ടുതന്നെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ഇപ്പോൾ പരിശീലകർ പോലും ഭയപ്പെടുന്ന ഒരു സാഹചര്യമാണുള്ളത്.
VAR സംവിധാനം ഐഎസ്എല്ലിൽ കൊണ്ടുവരുമെന്ന വാഗ്ദാനങ്ങൾ നേരത്തെ നൽകിയിരുന്നുവെങ്കിലും അതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മുംബൈ സിറ്റി സമീപകാലത്ത് ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിരുന്നു. അവരുടെ പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. അത് ഐഎസ്എൽ സംഘാടകരുടെ പിടിപ്പുകേടുകൊണ്ടാണ് എന്നുള്ള റൂമറുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.