പാരീസിൽ മെസ്സി ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ മെസ്സിയുടെ ആ തീരുമാനത്തിൽ തനിക്ക് ഞെട്ടലൊന്നും ഉണ്ടായിട്ടില്ലെന്ന് കാർലോസ് ടെവസ്.
ലയണൽ മെസ്സിക്ക് അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് വരേണ്ട ഒരു അവസ്ഥ വന്നത്. അത് മെസ്സിക്ക് തിരിച്ചടിയാവുകയും ചെയ്തു.രണ്ടു വർഷക്കാലമാണ് മെസ്സി പാരിസിൽ ചിലവഴിച്ചതെങ്കിലും അത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കാരണം പ്രതീക്ഷിച്ച പ്രകടനം നടത്താൻ പറ്റിയില്ല എന്നത് മാത്രമല്ല ആരാധകർ ഒന്നടങ്കം മെസ്സിക്കെതിരെ തിരിയുകയും ചെയ്തു.
പക്ഷേ രണ്ടുവർഷം പൂർത്തിയായ ഉടനെ മെസ്സി ഇന്റർ മയാമിയിലേക്ക് പോവുകയായിരുന്നു. ബാഴ്സ എന്ന ഓപ്ഷൻ മുന്നിൽ ഉണ്ടായിരുന്നുവെങ്കിലും മെസ്സി കൂടുതൽ കംഫർട്ടബിൾ ഫുട്ബോൾ കളിക്കാൻ വേണ്ടി മയാമിയെ തിരഞ്ഞെടുക്കുകയായിരുന്നു. നമ്മൾ സ്വന്തമായി തീരുമാനങ്ങൾ എടുക്കുമ്പോൾ അത് കൂടുതൽ സന്തോഷം നൽകും എന്നായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്.മെസ്സിയുടെ ഈ നീക്കം തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല എന്നത് താരത്തിന്റെ മുൻ അർജന്റൈൻ സഹതാരമായിരുന്ന കാർലോസ് ടെവസ് പറഞ്ഞിട്ടുണ്ട്.
ലയണൽ മെസ്സി അമേരിക്കയിലെ ലീഗിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഞാൻ ഞെട്ടിയതുമില്ല. എനിക്ക് മെസ്സിയെ അറിയാം.അദ്ദേഹം പാരിസിൽ ഒരുപാട് ബുദ്ധിമുട്ടി എന്നതും എനിക്കറിയാം. കഴിഞ്ഞ രണ്ടു വർഷക്കാലം അദ്ദേഹവും കുടുംബവും ബുദ്ധിമുട്ടി. ഈയൊരു പ്രായത്തിൽ നിങ്ങൾ സ്വയം തീരുമാനമെടുക്കേണ്ടി വരുമ്പോൾ,നിങ്ങൾ എപ്പോഴും നിങ്ങളുടെ കുടുംബത്തിന് തന്നെയാണ് മുൻഗണന നൽകുക,ടെവസ് പറഞ്ഞു.
ലയണൽ മെസ്സി കുടുംബത്തിന് മുൻഗണന നൽകിയതുകൊണ്ടാണ് അദ്ദേഹം അമേരിക്കയെ തിരഞ്ഞെടുത്തത്.36ആം വയസ്സിലും അമേരിക്കയിൽ മികച്ച പ്രകടനമാണ് മെസ്സി നടത്തുന്നത്. അർജന്റീനക്ക് വേണ്ടിയും മെസ്സി മികച്ച രീതിയിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്.