മെസ്സി മോശമായി കളിച്ചാലാണ് അത്ഭുതപ്പെടുക, എവിടെപ്പോയി കളിച്ചാലും മെസ്സി മെസ്സി തന്നെ, പ്രശംസയുമായി എതിർതാരം.
ലയണൽ മെസ്സിയുടെ അടുത്ത എതിരാളികൾ ലോസ് ആഞ്ചലസ് എഫ്സിയാണ്. തിങ്കളാഴ്ച രാവിലെയാണ് മേജർ ലീഗ് സോക്കറിൽ ഈ മത്സരം നടക്കുക.ലയണൽ മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. ആ അപരാജിത കുതിപ്പ് നിലനിർത്താനും 3 പോയിന്റുകൾ നേടാനുമായിരിക്കും മയാമിയും മെസ്സിയും ഇറങ്ങുക.
ലോസ് ആഞ്ചലസിനും മയാമിക്കും ഇടയിലുള്ള വലിയ വ്യത്യാസം ലയണൽ മെസ്സി തന്നെയാണ്. അത്രയേറെ തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.മെസ്സിയിൽ തന്നെയാണ് മയാമിയുടെ പ്രതീക്ഷകൾ. എതിരാളികളുടെ സൂപ്പർതാരമായ കാർലോസ് വേല മെസ്സിയെ പ്രശംസിച്ചു കഴിഞ്ഞു. മെസ്സി മോശമായി കളിച്ചാലാണ് താൻ അത്ഭുതപ്പെടുക എന്നാണ് വേല പറഞ്ഞത്.
ലയണൽ മെസ്സി മോശമായി കളിച്ചാൽ ആണ് ഞാൻ അത്ഭുതപ്പെടുക. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. അദ്ദേഹം ലോകത്തിന്റെ ഏത് ഭാഗത്ത് കളിക്കുന്നു,ഏത് ലീഗിൽ കളിക്കുന്നു എന്നതൊന്നും വിഷയമല്ല. മെസ്സി എവിടെപ്പോയാലും അവിടെ വിജയശ്രീലാളിതനാവും. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി,വേല പറഞ്ഞു.
ലയണൽ മെസ്സി മയാമിക്ക് വേണ്ടി ആകെ 10 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.11 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.പക്ഷേ വരുന്ന ചില മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും എന്നത് ഇന്റർമയാമിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാണ്.