മെസ്സി കഴുത എന്ന് വിളിച്ച വിവാദം,ലോകത്തെ മികച്ച താരം ഞാനൊരു വിഡ്ഢിയാണെന്ന് കരുതുന്നത് മാറ്റാനാഗ്രഹിക്കുന്നുവെന്ന് കാരഗർ

ലിവർപൂളിന്റെ ലെജൻഡറി താരമാണ് ജാമി കാരഗർ.ലിവർപൂളിന് വേണ്ടി 500ൽ പരം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിന്റെ നാഷണൽ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമാണ്.

യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ഫുട്ബോൾ താരങ്ങളെ വിമർശിക്കുന്നതിൽ അദ്ദേഹം മടി കാണിക്കാറില്ല. ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങളെ അദ്ദേഹം വിമർശിക്കാറുണ്ട്.മെസ്സിയുടെ പിഎസ്ജിയിലെ മോശം പ്രകടനത്തെ ഇദ്ദേഹം പരിഹസിച്ചിരുന്നു. മെസ്സിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹം ഞെട്ടിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ലയണൽ മെസ്സി വിമർശിച്ചതിലുള്ള പകയായി കൊണ്ട് തന്നെ കഴുത എന്ന് വിളിച്ചു എന്നായിരുന്നു കാരഗർ വെളിപ്പെടുത്തിയിരുന്നത്.മെസ്സിയുടെ ക്യാമ്പോ വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിലെ സത്യാവസ്ഥ എന്താണ് എന്ന് പോലും ഫുട്ബോൾ വേൾഡിന് അറിയില്ല. പക്ഷേ കാരഗർ ഇപ്പോൾ മനസ്സ് മാറ്റിയിട്ടുണ്ട്. മെസ്സിയുമായി നല്ല നിലക്ക് പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മെസ്സിയുമായി നല്ല നിലക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ അദ്ദേഹവുമായുള്ള ബന്ധം അത്ര നല്ലതല്ല.പക്ഷേ അത് ശരിയാക്കി എടുക്കണം.ബന്ധം ദൃഢമാക്കണം.അതിനെ ഞാൻ ഇഷ്ടപ്പെടുന്നു.കാരണം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. ആ മെസ്സി ഞാനൊരു വിഡ്ഢിയാണെന്ന് കരുതാൻ പാടില്ലല്ലോ? കാരഗർ ഒരു ടിവി ഷോയിൽ പറഞ്ഞു.ഹെൻറിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

യൂറോപ്പിലെ തന്നെ പ്രശസ്തനായ ഫുട്ബോൾ പണ്ഡിറ്റാണ് കാരഗർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പല താരങ്ങൾക്കും ഇദ്ദേഹത്തിൽ നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ ഇദ്ദേഹം ലക്ഷ്യം വെക്കാറുമുണ്ട്.ഇനി മെസ്സിക്കെതിരെ വിമർശനങ്ങൾ ഉണ്ടാവില്ല എന്ന് തന്നെയാണ് നമുക്ക് ഇതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുക.

Jammie CarragherLionel Messi
Comments (0)
Add Comment