ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും മെസ്സിയും കാസമിറോയും ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മെസ്സി ബാഴ്സയിലായിരുന്ന സമയത്ത് റയൽ മാഡ്രിഡിൽ അദ്ദേഹത്തെ തടയുക എന്ന ഉത്തരവാദിത്വം കാസമിറോക്കായിരുന്നു ഉണ്ടായിരുന്നത്. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോഴും മെസ്സിയെ പൂട്ടാനുള്ള ചുമതല ഈ ഡിഫൻസീവ് മിഡ്ഫീൽഡർക്ക് തന്നെയായിരുന്നു. അങ്ങനെ ഒട്ടേറെ തവണ നേർക്കുനേർ വന്നിട്ടുള്ള താരങ്ങളാണ് മെസ്സിയും കാസമിറോയും.
കളിക്കളത്തിനകത്ത് വെച്ച് മെസ്സിയും കാസമിറോയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും കളിക്കളത്തിന് പുറത്ത് അങ്ങനെയല്ല. ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഈ ബ്രസീലിയൻ താരം. ഫുട്ബോളിന് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അവർ ലയണൽ മെസ്സിയെയും ഇഷ്ടപ്പെടുമെന്നാണ് ഇഎസ്പിഎൻ ബ്രസീലിനോട് പുതുതായി കൊണ്ട് കാസമിറോ പറഞ്ഞിട്ടുള്ളത്.
എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് ലയണൽ മെസ്സി. നിങ്ങൾ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ലയണൽ മെസ്സിയെയും ഇഷ്ടപ്പെടും. മെസ്സി ഫുട്ബോൾ കളിക്കുന്നത് ആരൊക്കെ കണ്ടാലും അവർ എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങും,കാസമിറോ മെസ്സിയെക്കുറിച്ച് പറഞ്ഞു.
കാസമിറോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലും മെസ്സി ഇന്റർ മിയാമിലുമാണ്. നവംബർ 19 ആം തിയതി അർജന്റീനയും ബ്രസീലും വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം കളിക്കുന്നുണ്ട്. അന്ന് ഈ രണ്ടു താരങ്ങളും നേർക്കുനേർ വരും.