ബ്ലാസ്റ്റേഴ്സ് ആരാധകരെ..അത് നിങ്ങൾക്കുള്ള മറുപടിയാണ്:ലൂക്ക മേയ്സെൻ പറഞ്ഞത് കേട്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടു കൊണ്ട് തുടങ്ങേണ്ടി വരികയായിരുന്നു.പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.ലൂക്ക മേയ്സനാണ് മത്സരത്തിൽ അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്. ഒരു പെനാൽറ്റി ഗോൾ നേടിയ അദ്ദേഹം ഒരു അസിസ്റ്റ് ഒരുക്കുകയും ചെയ്യുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ ശേഷമാണ് അദ്ദേഹം മാസ്മരിക പ്രകടനം പുറത്തെടുത്തത്.പെനാൽറ്റി ഗോൾ നേടിയതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ വലിയ രൂപത്തിൽ ചർച്ചയായിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ കോർണർ ഫ്ലാഗ് അദ്ദേഹം ഊരി മാറ്റുകയായിരുന്നു.തുടർന്ന് തന്റെ ജേഴ്സി അതിൽ നാട്ടുകയും ചെയ്തു.എന്നിട്ട് ആരാധകർക്ക് മുന്നിൽ ലൂക്ക പ്രദർശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു സെലിബ്രേഷൻ നടത്തിയത് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.
അതിന് കൃത്യമായ ഒരു മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള മറുപടിയാണ് സെലിബ്രേഷൻ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കളിക്കളത്തിൽ ഇറങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്സ് ഫാൻസ് തന്നെ പേരെടുത്ത് വിളിച്ചുകൊണ്ട് അധിക്ഷേപിക്കുകയായിരുന്നു എന്നും ലൂക്ക ആരോപിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ പകരക്കാരനായി ഞാൻ ഇറങ്ങിയ സമയം തൊട്ടേ ബ്ലാസ്റ്റേഴ്സ് ഫാൻസ് എന്നെ അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്.എന്റെ പേര് എടുത്ത് വിളിച്ചുകൊണ്ടാണ് അവർ അധിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഗോൾ നേടിയപ്പോൾ എന്തെങ്കിലും ഒരു മറുപടി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകണമെന്ന് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഞാൻ ആ സെലിബ്രേഷൻ നടത്തിയിട്ടുള്ളത് ‘ലൂക്ക പറഞ്ഞിട്ടുള്ളത്.
ജേഴ്‌സി ഊരി സെലിബ്രേറ്റ് ചെയ്തതിന് ലൂക്കക്ക് യെല്ലോ കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് ഫ്ലാഗ് തൽസ്ഥാനത്ത് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ വലിയ ഒരു തിരിച്ചടി അദ്ദേഹത്തിന് മത്സരത്തിനിടയിൽ സംഭവിച്ചിട്ടുണ്ട്. പരിക്ക് തന്നെയാണ് ആ തിരിച്ചടി.രണ്ട് മാസത്തോളം അദ്ദേഹം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.