ഹോസു എന്നോട് എല്ലാം പറഞ്ഞിരുന്നു: തുറന്ന് പറഞ്ഞ് ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് ഏറ്റവും പുതുതായി കൊണ്ട് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്.ലിത്വാനിയൻ താരമായ ഇദ്ദേഹം ഇപ്പോൾ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം കേരളത്തിൽ എത്തുകയും ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. ഊഷ്മളമായ ഒരു വരവേൽപ്പായിരുന്നു തങ്ങളുടെ പുതിയ താരത്തിന് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും നൽകിയിരുന്നത്.
ടീമിനോടൊപ്പം ട്രെയിനിങ് അദ്ദേഹം നടത്തിയിട്ടുണ്ട്. മാത്രമല്ല തന്റെ ആദ്യത്തെ ഇന്റർവ്യൂ അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ഇവിടുത്തെ ആരാധകരെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ഹോസുവിനെ കുറിച്ചും ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. രണ്ടുപേരും പോളിഷ് ക്ലബ്ബായ ഗോർനിക്കിൽ ഒരുമിച്ച് കളിച്ചവരാണ്.
അതിന് ശേഷമായിരുന്നു ഹോസു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്. ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഹോസു തന്നോട് എല്ലാം പറഞ്ഞിരുന്നു എന്നുള്ള കാര്യം ചെർനിച്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ചും ആരാധകരെ കുറിച്ചും എപ്പോഴും പോസിറ്റീവായി കൊണ്ടാണ് ഹോസു സംസാരിക്കുകയെന്നും ചെർനിച്ച് പറഞ്ഞിട്ടുണ്ട്.
എനിക്ക് ഈ ലീഗിനെ കുറിച്ച് ഓൾറെഡി അറിയാമായിരുന്നു. കാരണം ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഹോസു ഇവിടെ കളിച്ചിരുന്നു. അദ്ദേഹത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടാകും.ഞാൻ പോളണ്ടിൽ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്.ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചിരുന്നു.അദ്ദേഹം എപ്പോഴും ഈ സ്ഥലത്തെ കുറിച്ചും ആരാധകരെ കുറിച്ചും പോസിറ്റീവായാണ് സംസാരിച്ചിരുന്നത്,ഇതാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്.
കുറച്ച് കാലം മാത്രമാണ് ഹോസു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹം.ഇപ്പോഴും ആരാധകർ അദ്ദേഹത്തിന്റെ വിശേഷങ്ങൾ തിരക്കാറുണ്ട്. തീർച്ചയായും ആരാധകരുടെ പ്രതീക്ഷകൾക്ക് കോട്ടം തട്ടിക്കാതെ മികച്ച പ്രകടനം ചെർനിച്ചിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വരുന്ന മത്സരത്തിൽ ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.