ലോകത്തുള്ള പല താരങ്ങളും കരുതുന്നത് ഇവിടം എളുപ്പമാണ് എന്നാണ്: തെറ്റിദ്ധാരണ നീക്കി ഫെഡോർ ചെർനി

യൂറോപ്പിൽ വളരെയധികം എക്സ്പീരിയൻസ് ഉള്ള താരമാണ് ഫെഡോർ ചെർനി.ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം.ഇദ്ദേഹത്തെയായിരുന്നു ബ്ലാസ്റ്റേഴ്സ് സീസണിന്റെ മധ്യത്തിൽ കൊണ്ടുവന്നത്. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയും ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് അദ്ദേഹം പുറത്തെടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.അതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ചൂടേറിയ കാലാവസ്ഥ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് ചെർനി പറഞ്ഞിരുന്നത്. എന്നാൽ അടുത്ത സീസണിൽ കൂടുതൽ മികവിലേക്ക് എത്താൻ കഴിയുമെന്നുള്ള ഒരു ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത സീസണിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും കൈ വന്നിട്ടില്ല.ഏതായാലും ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലോകത്തുള്ള പല താരങ്ങളും കരുതുന്നത് ഐഎസ്എൽ എളുപ്പമാണ് എന്നാണെന്നും എന്നാൽ അങ്ങനെയല്ല എന്നുമാണ് ചെർനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗും ഇവിടുത്തെ ടീമുകളും മികച്ചതാണ്,ഉയർന്ന ലെവലിൽ ഉള്ളതാണ്.ലോകത്തുള്ള പല താരങ്ങളും കരുതുന്നത് ഇവിടെ കാര്യങ്ങൾ എളുപ്പമാണ്, ഇതൊരു ഈസി ലീഗ് ആണ് എന്നാണ്.പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ.ഇവിടെ വളരെയധികം ബുദ്ധിമുട്ടാണ്, ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 9 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്തുന്ന അല്ലെങ്കിൽ അദ്ദേഹം യൂറോപ്പിലേക്ക് തന്നെ മടങ്ങിപ്പോവാനാണ് സാധ്യത.

Fedor CernychISLKerala Blasters
Comments (0)
Add Comment