കേരള ബ്ലാസ്റ്റേഴ്സ് താരം ചെർനിച്ച് തന്റെ വോട്ടുകൾ നൽകിയത് ആർക്ക്? യോജിക്കാനാവുമോ ഇതിനോട്?

കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിലേക്ക് എത്തിച്ച താരമാണ് ഫെഡോർ ചെർനിച്ച്.ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ഇദ്ദേഹം. ദീർഘകാലമായി അവർക്ക് വേണ്ടി ഇദ്ദേഹം കളിക്കുന്നുണ്ട്. വളരെ ചെറിയ ഒരു കോൺട്രാക്റ്റിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.

ഇന്നലെയായിരുന്നു ഫിഫ ബെസ്റ്റ് അവാർഡുകൾ നൽകപ്പെട്ടത്. ലയണൽ മെസ്സിയാണ് 2023ലെ ഫിഫയുടെ ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ഏർലിംഗ് ഹാലന്റും മൂന്നാം സ്ഥാനത്ത് കിലിയൻ എംബപ്പേയും വന്നു. ഏറ്റവും മികച്ച ഗോൾകീപ്പർ എഡേഴ്‌സണും ഏറ്റവും മികച്ച പരിശീലകൻ പെപ് ഗാർഡിയോളയുമായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ഫിഫ ബെസ്റ്റിൽ വോട്ട് ചെയ്യാനുള്ള അവസരം എല്ലാ ദേശീയ ടീം ക്യാപ്റ്റൻമാർക്കും ഉണ്ട്. അതുകൊണ്ടുതന്നെ ചെർനിച്ചും തന്റെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച താരത്തിനുള്ള തന്റെ ആദ്യത്തെ വോട്ട് ചെർനിച്ച് നൽകിയത് ഏർലിംഗ് ഹാലന്റിനാണ്.രണ്ടാമത് അദ്ദേഹം പരിഗണിച്ചത് ലയണൽ മെസ്സിയെയാണ്. മൂന്നാമത് അദ്ദേഹം തിരഞ്ഞെടുത്തത് കെവിൻ ഡി ബ്രൂയിനയെയാണ്. ഇങ്ങനെയാണ് ഏറ്റവും മികച്ച താരത്തെ അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.

ഏറ്റവും മികച്ച പരിശീലകനുള്ള ആദ്യത്തെ വോട്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളക്കാണ് ചെർനിച്ച് നൽകിയിട്ടുള്ളത്. രണ്ടാമത് ലൂസിയാനോ സ്പല്ലേറ്റിയേയും മൂന്നാമത് ചാവിയേയും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള വോട്ട് റയൽ മാഡ്രിഡ് ഗോൾ കീപ്പറായ കോർട്ടുവക്കാണ് അദ്ദേഹം നൽകിയിട്ടുള്ളത്. രണ്ടാമത് എഡേഴ്‌സണും മൂന്നാമത് ആൻഡ്രേ ഒനാനയും വരുന്നു.ഇങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ വോട്ട് വരുന്നത്.

ഇദ്ദേഹം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല. വിസ ശരിയായാൽ ഉടൻതന്നെ അദ്ദേഹം ഇന്ത്യയിൽ എത്തും.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റം എങ്ങനെ ഉണ്ടാകും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. താരത്തിന്റെ വരവ് വലിയ രൂപത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

Fedor CernychKerala BlastersThe Best Fifa Awards
Comments (0)
Add Comment