UCLൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ചുകൾ,മൂന്നാം സ്ഥാനത്ത് നെയ്മർ, ഒന്നാം സ്ഥാനത്ത് മെസ്സിയോ ക്രിസ്റ്റ്യാനോയോ?

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിലെ ആദ്യഘട്ട മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല ആരാധകർക്കും നിരാശ നൽകുന്ന ഒരു ചാമ്പ്യൻസ് ലീഗ് സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ 3 സൂപ്പർ താരങ്ങളുടെ അഭാവം ചാമ്പ്യൻസ് ലീഗിൽ ഇത്തവണയുണ്ട്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മർ ജൂനിയറും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ഒരുപാട് വർഷങ്ങൾക്കുശേഷം ആദ്യമായാണ് സംഭവിക്കുന്നത്.

അതുകൊണ്ടുതന്നെ ആരാധകരുടെ ആവേശത്തിന് ഒരല്പം കുറവുണ്ട്. പക്ഷേ നിരവധി റെക്കോർഡുകൾ കുറിച്ചുകൊണ്ടാണ് ഈ താരങ്ങൾ കളം വിട്ടിരിക്കുന്നത്. പ്രത്യേകിച്ച് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2009ന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയ താരങ്ങളുടെ കണക്ക് വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.

ഒന്നാം സ്ഥാനത്തുള്ളത് ലയണൽ മെസ്സി തന്നെയാണ്. 130 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 67 തവണ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നത്. 131 മത്സരങ്ങൾ കളിച്ച റൊണാൾഡോ 40 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ലയണൽ മെസ്സിയെക്കാൾ ഒരുപാട് പിറകിലാണ് റൊണാൾഡോ.മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് നെയ്മർ ജൂനിയറാണ്.81 മത്സരങ്ങളിൽ നിന്ന് 23 മാൻ ഓഫ് ദി മാച്ച് നെയ്മർ നേടിയിട്ടുണ്ട്.

ഈ മൂന്ന് താരങ്ങളും ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കളിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 111 മത്സരങ്ങളിൽ നിന്ന് 21 മാൻ ഓഫ് ദി മാച്ച് നേടിയിട്ടുള്ള റോബർട്ട് ലെവന്റോസ്ക്കി നാലാമതാണ്. അദ്ദേഹം ഇത്തവണ ബാഴ്സലോണക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്. 130 മത്സരങ്ങളിൽ നിന്ന് 13 മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിട്ടുള്ള ബെൻസിമ അഞ്ചാം സ്ഥാനത്ത് വരുന്നു.പക്ഷേ ഇദ്ദേഹം ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഇല്ല.സൗദി അറേബ്യയിലാണ് അദ്ദേഹം കളിക്കുന്നത്.

ആറാം സ്ഥാനത്ത് റിയാദ് മഹ്റസ്, ഏഴാം സ്ഥാനത്ത് ബ്രസീലിയൻ താരം വില്യൻ, എട്ടാം സ്ഥാനത്ത് സ്ലാറ്റൻ,ഒമ്പതാം സ്ഥാനത്ത് ഡി മരിയ, പത്താം സ്ഥാനത്ത് എംബപ്പേ എന്നിവർ വരുന്നു.67 മാൻ ഓഫ് ദി മാച്ചുകൾ നേടിയ മെസ്സിയെ മറികടക്കുക എന്നത് വളരെയധികം ദുഷ്കരമായ ഒരു കാര്യമാണ്.

Cristiano RonaldoLionel MessiNeymar Jr
Comments (0)
Add Comment